ചാറ്റ് ലോക്ക് മുതല്‍ എഡിറ്റ് മെസേജ് വരെ...; വാട്സ്ആപ്പിലെ പ്രധാനപ്പെട്ട 10 ഫീച്ചറുകള്‍ 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ സവിശേഷ താത്പര്യമാണ് വാട്‌സ്ആപ്പ് കാണിക്കുന്നത്. അടുത്തിടെ വാട്‌സ്ആപ്പ് കൊണ്ടുവന്ന പത്തുഫീച്ചറുകള്‍ നോക്കാം.

1. ചാറ്റ് ലോക്ക് ഫീച്ചര്‍:  അടുപ്പമുള്ളവരുമായുള്ള ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാറ്റ് സെറ്റിങ്ങ്‌സില്‍ ചാറ്റ് ലോക്ക് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

2. എഡിറ്റ് മെസേജ്: മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. പതിനഞ്ച് മിനിറ്റിനുള്ളില്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. അയച്ച മെസേജില്‍ ദീര്‍ഘനേരം പ്രസ് ചെയ്ത ശേഷം എഡിറ്റ് തെരഞ്ഞെടുത്ത് വേണ്ട ഭേദഗതികള്‍ വരുത്താവുന്നതാണ്

3. മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട്: ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. നാലു ഫോണുകളില്‍ വരെ ഒരേ സമയം ഈ സേവനം ലഭിക്കും. 

4. കീപ്പ് ഇന്‍ ചാറ്റ് ഫീച്ചര്‍: ചാറ്റുകള്‍ സൂക്ഷിച്ച് വെയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ഇതിന് അയക്കുന്നയാളുടെ അനുമതി ആവശ്യമാണ്. മെസേജ് സൂക്ഷിച്ച് വെയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയച്ച ആള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് പോകും. രണ്ടാമത്തെയാള്‍ മെസേജ് സൂക്ഷിച്ചുവെയ്ക്കുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ തീരുമാനം വീറ്റോ ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഈ ഫീച്ചര്‍. അതായത് അയച്ചയാളുടെ സമ്മതമില്ലാതെ സന്ദേശം സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്ന് സാരം.

5. ചിത്രങ്ങള്‍ കൂടുതല്‍ ക്വാളിറ്റിയോടെ ഷെയര്‍ ചെയ്യാന്‍ സാധിക്കും. അതായത് ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ വാട്‌സ്ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.

6. വോയ്‌സ് സ്റ്റാറ്റസ്: ഉപയോക്താവിന് അവരുടെ ശബ്ദം സ്റ്റാറ്റസ് ആയി ഇടാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് സ്റ്റാറ്റസ് ആയി ഇടുന്നത്. ഇതിന് പുറമേ സ്വന്തം ശബ്ദം സ്റ്റാറ്റസ് ആയി ഇടാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍

7. സ്റ്റാറ്റസ് ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാന്‍ കഴിയുന്ന ഫീച്ചറാണ് മറ്റൊന്ന്. മൈ കോണ്‍ടാക്ട്‌സ്, മൈ കോണ്‍ടാക്ട്‌സ് എക്‌സപ്റ്റ്, ഒണ്‍ലി ഷെയര്‍ വിത്ത് എന്നിവയില്‍ ഒന്ന് തെരഞ്ഞെടുത്ത് ഉപയോക്താവിന്റെ ഇഷ്ടാനുസരണം ആരെല്ലാം സ്റ്റാറ്റസ് കാണണമെന്ന് തീരുമാനിക്കാം

8. ഗ്രൂപ്പ് കോള്‍: വീഡിയോ കോളില്‍ ഒരേ സമയം 32 പേരെ വരെ കണക്ട് ചെയ്യാം. അതായത് ഒരേ സമയം 32 പേര്‍ക്ക് പരസ്പരം ആശയവിനിമയമോ ചര്‍ച്ചയോ നടത്താന്‍ സാധിക്കും എന്ന് സാരം.

9. അവതാര്‍ ഫീച്ചര്‍: വ്യക്തിഗത അവതാറുകള്‍ പ്രൊഫൈല്‍ ഫോട്ടോയായി മാറ്റാവുന്നതാണ് ഈ ഫീച്ചര്‍

10.  വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ഉപയോക്താവ് ഓണ്‍ലൈനില്‍ ആണെന്ന് ആരെല്ലാം അറിയണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണ്. സ്വകാര്യതയുടെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com