വാട്‌സ്ആപ്പില്‍ നിന്ന് കൊണ്ടുതന്നെ ചിത്രങ്ങള്‍ ക്രോപ് ചെയ്യാം; പുതിയ ടൂള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2023 05:46 PM |
Last Updated: 06th June 2023 05:55 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന ഒരു ഫീച്ചറാണ് ക്രോപ് ടൂള്‍. ഡ്രോയിങ് എഡിറ്ററിലാണ് ഇത് ക്രമീകരിക്കുക. വിന്‍ഡോസ് ബീറ്റാ വേര്‍ഷനിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
വാട്‌സ്ആപ്പില്‍ നിന്ന് കൊണ്ടുതന്നെ ഇമേജ് ക്രോപ് ചെയ്‌തെടുക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. മീഡിയ ഫയലുകള്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വാട്‌സ്ആപ്പില്‍ നിന്ന് പുറത്തേയ്ക്ക് പോയി ഇമേജ് ക്രോപ് ചെയ്യാന്‍ എടുക്കുന്ന സമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബാഹ്യ ഇമേജ് എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത്. തുടര്‍ന്ന് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതാണ് രീതി.
പുതിയ ബില്‍റ്റ് ഇന്‍ ക്രോപ് ടൂള്‍ വഴി വാട്‌സ്ആപ്പില്‍ നിന്ന് കൊണ്ടുതന്നെ അനായാസം ഇമേജുകള്‍ ക്രോപ് ചെയ്‌തെടുക്കാന്‍ സാധിക്കും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ മറ്റു ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കിയില്ലേ?; എസ്ബിഐ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ