വിരലില്‍ നനവുണ്ടെങ്കിലും സുരക്ഷ, ഫാസ്റ്റ് ചാര്‍ജിങ്; വണ്‍ പ്ലസ് നോര്‍ഡ് സിഇ ഫോര്‍ വില്‍പ്പനയ്ക്ക്, വിശദാംശങ്ങള്‍

കൂടുതല്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ പിന്‍ഗാമിയായാണ് ഇത് അവതരിപ്പിച്ചത്
വണ്‍പ്ലസ് നോര്‍ഡ് സിഇ 4
വണ്‍പ്ലസ് നോര്‍ഡ് സിഇ 4image credit: oneplus

മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയിലെ പുത്തന്‍ സ്റ്റാര്‍ ആകാനുള്ള എല്ലാ തയ്യാറെടുപ്പുകളോടെ കഴിഞ്ഞ ദിവസം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് നോര്‍ഡ് സിഇ ഫോറിന്റെ വില്‍പ്പന ആരംഭിച്ചു. കൂടുതല്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ പിന്‍ഗാമിയായാണ് ഇത് അവതരിപ്പിച്ചത്. ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയുമാണ് വില. ആമസോണ്‍ വഴിയും വണ്‍പ്ലസ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഈ സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്യാം.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 5G കണക്റ്റിവിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നതിനായി 8GB LPDDR4x റാമിനൊപ്പം വെര്‍ച്വല്‍ റാം ഫീച്ചറും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വണ്‍പ്ലസ് നോര്‍ഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു. 128, 256 എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

വിരലില്‍ നനവുണ്ടെങ്കിലും സുരക്ഷ നല്‍കുന്ന അക്വാ ടച്ച് ഫീച്ചര്‍ ആണ് ഈ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ വേറിട്ട സവിശേഷതകളിലൊന്ന്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസില്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം.

OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെന്‍സറും 8MP സോണി IMX355 അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4ല്‍ ഉള്ളത്. സെല്‍ഫികള്‍ക്കായി 16MP ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു. സൂപ്പര്‍ സ്ലോ-മോഷനും ടൈം-ലാപ്സ് റെക്കോര്‍ഡിംഗും പിന്തുണയ്ക്കും.വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിംഗും ഈ സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

100W SUPERVOOC ചാര്‍ജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററിയാണ് ഈ വണ്‍പ്ലസ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഒരു നോര്‍ഡ് ഫോണില്‍ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാര്‍ജിങ് ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും.

വണ്‍പ്ലസ് നോര്‍ഡ് സിഇ 4
ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്കിങ് സുരക്ഷിതമാക്കാന്‍ പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്ക്; 'മിന്നിക്കാന്‍' വരുന്നു പള്‍സര്‍ എന്‍250യുടെ 2024 മോഡല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com