വാട്‌സ്ആപ്പില്‍ മെറ്റ എഐ ചാറ്റ്‌ബോട്ട്; ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യം

മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍
വാട്‌സ്ആപ്പില്‍ മെറ്റ എഐ ചാറ്റ്‌ബോട്ട്; ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യം
വാട്‌സ്ആപ്പില്‍ മെറ്റ എഐ ചാറ്റ്‌ബോട്ട്; ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യംപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ വാട്സ്ആപ്പ് എഐ ക്ലബ്ബില്‍ എത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ മെറ്റാ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയാണിത്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കുക,നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. എന്തിനെക്കുറിച്ചും സംഭാഷണങ്ങള്‍ നടത്താനും മെറ്റാ എഐക്ക് സാധിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പില്‍ മെറ്റ എഐ ചാറ്റ്‌ബോട്ട്; ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യം
ദിവസങ്ങള്‍ക്കകം മറ്റൊരു മോഡല്‍, ഞെട്ടിക്കാന്‍ വരുന്നു മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, 15,000 രൂപ മുതല്‍, വിശദാംശങ്ങള്‍

ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി പറയുന്നു.

ചാറ്റ്സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. ജനറേറ്റീവ് എഐ അസിസ്റ്റന്റുമാര്‍ക്കായുള്ള അടുത്ത തലമുറയായ ലാമ 2 മെറ്റ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വരും ആഴ്ചകളില്‍ ലാമ 3 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com