'വോഡഫോണ്‍- ഐഡിയ ഫോര്‍ ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കണം'; ജിയോ, എയര്‍ടെല്‍ കമ്പനികളെ നേരിടാന്‍ നിര്‍ദേശവുമായി ബിഎസ്എന്‍എല്‍ ജീവനക്കാര്‍

പ്രമുഖ ടെലികോം കമ്പനികളായ ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വേറിട്ട നിര്‍ദേശവുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍
 അശ്വിനി വൈഷ്ണവിന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കത്തയച്ചു
അശ്വിനി വൈഷ്ണവിന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കത്തയച്ചുപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വേറിട്ട നിര്‍ദേശവുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍. ജിയോയോടും എയര്‍ടെലിനോടും മത്സരിക്കാന്‍ വോഡഫോണ്‍- ഐഡിയ ഫോര്‍ ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കത്തയച്ചു.

ഫോര്‍ ജി സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം എതിരാളികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കളിലേക്ക് പോര്‍ട്ട് ചെയ്യുന്നതായി ബിഎസ്എന്‍എല്‍ യൂണിയന്‍ കത്തില്‍ ആരോപിച്ചു. ഈ രണ്ടു കമ്പനികളും അത്യാധുനിക ഫൈവ് ജി സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോഡഫോണ്‍-ഐഡിയയിലെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്രസര്‍ക്കാരാണ്. കമ്പനിയില്‍ 33.1% ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ഇരു കമ്പനികളും തമ്മില്‍ ഫോര്‍ ജി നെറ്റ്വര്‍ക്ക് പങ്കിടുന്നത് ഇത് എളുപ്പമാക്കുമെന്നും കത്തില്‍ ബിഎസ്എന്‍എല്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, വോഡഫോണ്‍-ഐഡിയ കമ്പനിക്ക് ഉപഭോക്താക്കളെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നെറ്റ്വര്‍ക്കില്‍ കാര്യമായി തിരക്കില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ക്രമീകരണം രണ്ട് കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്നും കത്തില്‍ പറയുന്നു.

ഫോര്‍ ജി നെറ്റ്വര്‍ക്കിന്റെ ഈ പങ്കിടല്‍ ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കും. ബിഎസ്എന്‍എല്ലിന്റെ ഫോര്‍ ജി നെറ്റ്വര്‍ക്ക് ടിസിഎസ് കമ്മീഷന്‍ ചെയ്യുന്നതുവരെ ഇത് ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു.

 അശ്വിനി വൈഷ്ണവിന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കത്തയച്ചു
സ്റ്റാറ്റസ് ബാറില്‍ മാറ്റം; വാട്സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് പരിക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com