വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്
ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്
ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്പ്രതീകാത്മക ചിത്രം

ഓരോ ദിവസവും നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണോ അതോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സംവിധാനമുണ്ട്. പിഐബി ഫാക്ട് ചെക്ക് മുഖാന്തരം ഇത് തിരിച്ചറിയാന്‍ സാധിക്കും.

ജോലി അവസരം, ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്നത് വ്യാജമാണോ അതോ ശരിയായ വാര്‍ത്തയാണോ എന്ന് തിരിച്ചറിയാന്‍ പിഐബി ഫാക്ട് ചെക്കിനെ ആശ്രയിക്കുന്നവര്‍ക്ക് ഇ-മെയില്‍ മേല്‍വിലാസം വേണം. കൂടാതെ സംശയം തോന്നുന്ന വാര്‍ത്തകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വോയ്‌സ് റെക്കോര്‍ഡുകള്‍ എന്നിവയും വ്യാജ വാര്‍ത്ത തിരിച്ചറിയുന്നതിന് അത്യാവശ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്ന വിധം ചുവടെ:

ആദ്യം പിഐബി ഫാക്ട് ചെക്ക് പോര്‍ട്ടല്‍ തുറക്കുക

ഭാഷ തെരഞ്ഞെടുക്കുക

ഇ-മെയില്‍ മേല്‍വിലാസം നല്‍കുക

ക്യാപ്ച നല്‍കുക

സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക

ഒടിപിക്കായി ഇ-മെയില്‍ നോക്കുക. തുടര്‍ന്ന് ഒടിപി നല്‍കുക.

പേര്, മേല്‍വിലാസം, അടക്കമുള്ള വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക

വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കേണ്ട, പ്രചരിക്കുന്ന മെറ്റീരിയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക

ഒറിജിനല്‍ ന്യൂസ് കോപ്പിയുടെ ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പ് എന്നി മെറ്റീരിയലുകളും അപ്ലോഡ് ചെയ്യുക

വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് അമര്‍ത്തുക. പിഐബി പരിശോധിച്ച് വിവരം ഇ-മെയില്‍ വഴി നല്‍കും.

ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്
ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി ഒമ്പത് പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com