സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഇതാ ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധിച്ച മൂന്നുകാര്യങ്ങള്‍

രാജ്യത്തെ സ്മാര്‍ട്ട് ഡിവൈസ് ഉപയോക്താക്കളില്‍ 77 ശതമാനം പേരും  ചിപ്‌സെറ്റ് കഴിവുകള്‍ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നതായി സര്‍വേ വെളിപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൈയ്യടക്കുകയാണ്, ഏതൊക്കെ ഡിവൈസുകളാണ് തങ്ങള്‍ക്ക് അനുയോജ്യമാകുകയെന്ന ധാരണ ഒട്ടുമിക്ക ഉപയോക്താക്കള്‍ക്കുമുണ്ട്. ഒരു സ്മാര്‍ട്ട് ഇലക്ട്രോണിക് ഡിവൈസ് വാങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ ഉപയോക്താക്കള്‍ അന്വേഷിക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണ്?

കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 76 ശതമാനം   ഉപയോക്താക്കളും തങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന  ഡിവൈസിന്റെ  പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്നാണ് തിരയുന്നത്. 66 ശതമാനം പേര്‍ ഗ്രാഫിക്‌സ്, ഗെയിമിംഗ് ഫീച്ചറുകളും  കണക്കിലെടുക്കുന്നു, 62% സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ 5ജി കണക്റ്റിവിറ്റിയുണ്ടോയെന്നും ശ്രദ്ധിക്കുന്നു. 

രാജ്യത്തെ സ്മാര്‍ട്ട് ഡിവൈസ് ഉപയോക്താക്കളില്‍ 77 ശതമാനം പേരും  ചിപ്‌സെറ്റ് കഴിവുകള്‍ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നതായി സര്‍വേ വെളിപ്പെടുത്തി,' സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇയര്‍ഫോണുകള്‍/ടിഡബ്ല്യുഎസ്, സ്മാര്‍ട്ട് ടിവികള്‍ എന്നിങ്ങനെ വിവിധ സ്മാര്‍ട്ട് ഉപകരണങ്ങളിലുടനീളം ചിപ്‌സെറ്റുകളുടെ പ്രാധാന്യം പറഞ്ഞ് കൗണ്ടര്‍പോയിന്റ് പറഞ്ഞു. 

ഉയര്‍ന്ന നിലവാരമുള്ള ചിപ്‌സെറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നതിനാല്‍ മിക്കവാറും എല്ലാ പുതിയ സ്മാര്‍ട്ട് ഇലക്ട്രോണിക് ഡിവൈസുകളിലും പെര്‍ഫോമന്‍സ് മികച്ചതാക്കുന്നു. ആപ്പിളിന്റെ മികച്ചതാക്കുന്നത് മുതല്‍ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ എഐ ഫീച്ചറുകളും സാംസങ്ങിന്റെ ഗാലക്‌സി ഫോണുകളുടെ പ്രമുഖ ഫീച്ചറുകളും വരെ ചിപ്‌സെറ്റുകള്‍ അനുസരിച്ചാണ്. 

രാജ്യത്തെ സ്മാര്‍ട്ട് ഉപയോക്താക്കളില്‍ മീഡിയടെക്കിന്റെ ചിപ്‌സെറ്റുകളെ കുറിച്ച് 61 ശതമാനം പേര്‍ക്കും അറിയാമെന്നും സര്‍വേ വെളിപ്പെടുത്തുന്നു. 2023 മൂന്നാം പാദത്തില്‍ 31 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി മീഡിയടെക്ക് ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ചിപ്‌സെറ്റ് ബ്രാന്‍ഡായിരുന്നുവെന്നും  കൗണ്ടര്‍പോയിന്റ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com