സ്റ്റാർട്ട് അപ്പ് വളർച്ചയിൽ കേരളത്തിന് അഭിമാന നേട്ടം: കേന്ദ്രസർക്കാർ പട്ടികയിൽ ഗുജറാത്തിനും കര്‍ണാടകത്തിനുമൊപ്പം 

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വികാസത്തില്‍ കേരളത്തിന് നേട്ടം. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളവും ഇടംപിടിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വികാസത്തില്‍ കേരളത്തിന് നേട്ടം. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളവും ഇടംപിടിച്ചു. സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ ഗുജറാത്ത്, കര്‍ണാടക എന്നി സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളവും പട്ടികയില്‍ ഇടംപിടിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ റാങ്കിങ്ങില്‍ പറയുന്നു. 

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയാണ് റാങ്കിങ്ങിന് അടിസ്ഥാനമാക്കിയത്. തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന എന്നി സംസ്ഥാനങ്ങളും വ്യത്യസ്തരല്ല. ഈ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ മികച്ച പങ്കാണ് വഹിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സംസ്ഥാനങ്ങള്‍ ടോപ്പ് പെര്‍ഫോമര്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. കേരളവും കര്‍ണാടകയും ഗുജറാത്തും എമര്‍ജിങ് സ്റ്റാര്‍ട്ട്അപ്പ് എക്കോസിസ്റ്റം എന്ന കാറ്ററഗറിയിലാണ്. ഇതിന് പുറമേ ബെസ്റ്റ് പെര്‍ഫോമര്‍, ലീഡേഴ്‌സ് എന്നിങ്ങനെയും കാറ്റഗറി തിരിച്ചാണ് സംസ്ഥാനങ്ങളുടെ റാങ്കിങ് നടത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com