രാമക്ഷേത്രം ദര്‍ശിക്കാന്‍ പോകുകയാണോ?, നൂറ് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചത്.

ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ നല്‍കുന്നതാണ് ഓഫര്‍.

ഇതിന് പുറമേ മറ്റൊരു ഓഫറായി സൗജന്യ കാന്‍സലേഷന്‍ ഓപ്ഷനും നല്‍കുന്നുണ്ട്. കാരണം ബോധ്യപ്പെടുത്താതെ തന്നെ പണം മുഴുവന്‍ റീഫണ്ട് ആയി ലഭിക്കുന്നതാണ് ഈ ഓഫര്‍.

പ്രതീകാത്മക ചിത്രം
എന്‍ജിന്‍ ടെസ്റ്റില്‍ ക്രമക്കേട്: ടൊയോട്ടയുടെ മൂന്ന് വാഹനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com