ഇന്ത്യയിലെ അസമത്വം ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ കൂടി, ആസ്തിയുടെ 40 ശതമാനവും ഒരു ശതമാനത്തിന്റെ കൈയില്‍; റിപ്പോര്‍ട്ട്

ഇന്ത്യയില്‍ അസമത്വം ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്
അതിസമ്പന്ന കുടുംബങ്ങളുടെ സമ്പത്തിന്മേല്‍ രണ്ടു ശതമാനം സൂപ്പര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ
അതിസമ്പന്ന കുടുംബങ്ങളുടെ സമ്പത്തിന്മേല്‍ രണ്ടു ശതമാനം സൂപ്പര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അസമത്വം ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ അതിസമ്പന്ന കുടുംബങ്ങളുടെ സമ്പത്തിന്മേല്‍ രണ്ടു ശതമാനം സൂപ്പര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍ഇക്വാളിറ്റി ലാബ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

2014-15 സാമ്പത്തിക വര്‍ഷത്തിനും 2022-23നും ഇടയിലാണ് ഇന്ത്യയില്‍ അസമത്വം ഏറ്റവും പാരമ്യത്തില്‍ എത്തിയത്. ഒരു വിഭാഗം ആളുകളില്‍ മാത്രം സമ്പത്ത് കേന്ദ്രീകരിക്കുന്നതാണ് ഇതിന് കാരണം. 2022-23 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം വരുമാനത്തില്‍ 22.6 ശതമാനമാണ് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ വിഹിതം. ആസ്തി 40.1 ശതമാനം വരും. ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. ഇന്ത്യയിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ അമേരിക്കയിലെ ഒരു ശതമാനം അതിസമ്പന്നരുടെ വരുമാന വിഹിതം 21 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തില്‍ സമ്പത്ത് ഒരു വിഭാഗം ആളുകളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് സമൂഹത്തെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിനും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ദേശീയ വരുമാന കണക്കുകള്‍, സമ്പന്നരുടെ പട്ടിക, ഉപഭോഗം, ആസ്തി തുടങ്ങി വിവിധ ഘടകങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അസമത്വം പരിഹരിക്കുന്നതിന് നികുതി ഘടനയില്‍ കാതലായ മാറ്റം വരുത്തണം. ആഗോളവത്കരണ അലയൊലികളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെങ്കില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കണം. ഇതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അതിസമ്പന്ന കുടുംബങ്ങളുടെ വരുമാനം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ 167 സമ്പന്ന കുടുംബങ്ങള്‍ ദേശീയ വരുമാനത്തിന്റെ 0.5 ശതമാനം സമ്പത്താണ് വാരിക്കൂട്ടിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതിസമ്പന്ന കുടുംബങ്ങളുടെ സമ്പത്തിന്മേല്‍ രണ്ടു ശതമാനം സൂപ്പര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ
അഞ്ചുലക്ഷം കോടി രൂപയുടെ വര്‍ധന, കുതിച്ച് ഓഹരിവിപണി; നിഫ്റ്റി 22,000 പോയിന്റിന് മുകളില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com