കര്‍ഷകന്‍റെ മിത്രം ആര് ? കുമാര സ്വാമി, യദിയൂരപ്പ, മണ്ണിര; ചോദ്യം കണ്ട് കുഴങ്ങി വിദ്യാർത്ഥികൾ

രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്കൂൾ ക്വസ്റ്റ്യൻ പേപ്പറാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്
കര്‍ഷകന്‍റെ മിത്രം ആര് ? കുമാര സ്വാമി, യദിയൂരപ്പ, മണ്ണിര; ചോദ്യം കണ്ട് കുഴങ്ങി വിദ്യാർത്ഥികൾ

ബം​ഗളൂരു: രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണ ചൂടിലാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു ചോദ്യ പേപ്പർ. രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്കൂൾ ക്വസ്റ്റ്യൻ പേപ്പറാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. 

കര്‍ഷക മിത്രമാരാണെന്നാണ് ചോദ്യം. ബം​ഗളൂരുവിലെ രാജരാജേശ്വരി ന​ഗറിലുള്ള മൗണ്ട് കാർമൽ ഇം​ഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്  വാർഷിക പരീക്ഷയുടെ ക്വസ്റ്റ്യൻ പേപ്പറിലാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യമുള്ളത്. ഉത്തരത്തിന്റെ ഓപ്ഷനായി മുഖ്യമന്ത്രി എച്ഡി കുമാര സ്വാമിയുടെ പേരും ബിജെപി അധ്യക്ഷൻ ബിഎസ് യെദിയൂരപ്പയുടേയും പേരുമുണ്ട്.

'റൈത്തന മിത്രനാരു' (കര്‍ഷകന്‍റെ മിത്രം ആര്) എന്നാണ് ചോദ്യം. മൂന്ന്  ഓപ്ഷനുകളുമുണ്ട്. ഓപ്ഷൻ എ. കുമാരസ്വാമി, ഓപ്ഷന്‍ ബി. മണ്ണിര, ഓപ്ഷന്‍ സി. യെദിയൂരപ്പ. സംഭവം വിവാദമായതോടെ ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കിയതായും രാഷ്ട്രീയപ്പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലെന്നും സ്കൂള്‍ മാനേജ്മെന്‍റ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com