ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെ പത്രിക സമർപ്പണം ഇന്ന് മുതൽ ഏപ്രിൽ നാല് വരെ

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ഇന്ന് തുടക്കം
ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെ പത്രിക സമർപ്പണം ഇന്ന് മുതൽ ഏപ്രിൽ നാല് വരെ

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ 11 മുതൽ പത്രിക സമർപ്പണത്തിന് തുടക്കമാകും. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്കു നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിനാണ്. പിൻവലിക്കാനുള്ള തീയതി എട്ടിനും. വോട്ടെടുപ്പ് 23ന്. 

പത്രിക ലഭിക്കുന്നതോടെ സ്ഥാനാർത്ഥികളും പ്രചാരണ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും. പ്രചാരണച്ചെലവ്, പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയവ പത്രിക ലഭിച്ച ശേഷമാണു കമ്മീഷൻ പരിശോധിക്കുക. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചില ജില്ലകളിൽ ഇന്നലെ ആരംഭിച്ചു. വോട്ടിങ് യന്ത്രം തരംതിരിക്കൽ അടുത്തയാഴ്ച ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com