മിശിഹാപ്പിറവിക്ക് ഇന്ന് മുപ്പത് വര്‍ഷം; ഹാപ്പി ബര്‍ത്‌ഡേ മാസ്റ്റെറോ

സര്‍ഗാത്മകതയുടെ ചാലകമാണ് കളത്തില്‍ ലയണല്‍ മെസ്സി എന്ന അര്‍ജന്റീനക്കാരന്‍. ഗോളെന്ന ലക്ഷ്യത്തിലേക്കുള്ള പാത അയാള്‍ക്കൊരിക്കലും ദുര്‍ഘടമായിട്ടില്ല. നൈസര്‍ഗികത കാലില്‍ തളം കെട്ടി നില്‍ക്കുമ്പോള്‍ ഏത് കോട്ട കൊത്തളങ്ങളും അയാളുടെ മുന്നില്‍ തലകുനിക്കും. ഹാപ്പി ബര്‍ത്ത്‌ഡേ മാസ്റ്റെറോ!
കമ്മ്യൂണിസ്റ്റ് വിപ്ലവ നക്ഷത്രം ചെഗുവേരയുടെ നാടായ റൊസാരിയോയില്‍ 1987 ജൂണ്‍ 24നാണ് മെസ്സിയുടെയും ജനനം

Published on
Updated on
13മത് വയസ്സില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലെത്തിയ താരം ലാമാസിയ എന്ന ക്ലബ്ബ് അക്കാദമയുടെ ഉത്തമ ഉല്‍പ്പന്നത്തിന് ഉദാഹരണമാണ്.

മെസ്സിയുടെ കാലുകള്‍ക്കൊരു മാന്ത്രിക ശക്തിയുണ്ട്. പ്രത്യേകിച്ച് ഇടം കാലിന്. ബാക്കുയള്ളവര്‍ക്ക് തലച്ചോര്‍ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ മെസ്സിക്ക് അതു കാലുകളാണ്.

കാല്‍പ്പന്തിന്റെ ഈസ്‌തെറ്റിക്ക്‌സ് ഇത്രത്തോളം പാലിച്ചുപോരുന്ന ഒരു കളിക്കാരും സമകാലീന ലോകത്തില്ല. മെസ്സിയും പന്തും പ്രണയത്തിലാണ് എപ്പോഴും.

അഡിഡാസ്, പ്യൂമ, പെപ്‌സി, എന്തിന് ടാറ്റ മോട്ടോഴ്‌സിന്റെ വരെ ഇഷ്ട താരമാണ് മെസ്സി.

ഗോളിലേക്ക് മെസ്സിക്കു അപ്രാപ്യമായതൊന്നുമില്ല. അയാള്‍ ഗോളുകള്‍ അടിച്ചുകൊണ്ടേയിരിക്കുന്നു.

ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത മെസ്സി

ഇന്ന് ബാഴ്‌സലോണ എന്താണോ, അത് മെസ്സിയാണ്. ആ കാലുകളാണ് ബാഴ്‌സലോണയുടെ കിരീട നേട്ടങ്ങളില്‍ പുതിയ കാലത്ത് വലിയ പങ്കുവഹിച്ചിട്ടുള്ളത്.

നികുതി വിവാദം ഒഴിച്ചാല്‍ സ്വകാര്യ ജീവിതത്തിലും പ്രഫഷണല്‍ ജീവിതത്തിലും മെസ്സിയില്‍ നിന്ന് വിവാദങ്ങള്‍ അകന്നുനില്‍ക്കുന്നു.

മൂന്ന് മേജര്‍ ടൂര്‍ണമെന്റുകളില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിച്ച മെസ്സിക്കു പക്ഷെ ഒരു കിരീടം ചൂടാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫുട്‌ബോള്‍ ലോകം രണ്ട് കളിക്കാരെ ചുറ്റിയാണ് നില്‍ക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും മെസ്സിയുടെയും. അഞ്ച് ബാലണ്‍ ഡി ഓര്‍ നേട്ടത്തോടെ മെസ്സി ഒരു പടി മുന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com