ഇവനല്ലേ സത്യത്തില്‍ റിയല്‍ ഹീറോ? 

ഇവനല്ലേ സത്യത്തില്‍ റിയല്‍ ഹീറോ? 

കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ രണ്ട് ദിവസം നീണ്ട രക്ഷാ പ്രവര്‍ത്തനത്തില്‍ രക്ഷപ്പെടുത്തി. ഇങ്ങനെയുള്ള വാര്‍ത്തകള്‍ നമ്മള്‍ നിരവധി കാണാറുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ഇത്തരം അപകടങ്ങള്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമുണ്ട്. ഇതില്‍ തന്നെ കുറഞ്ഞ ശതമാനം രക്ഷാ പ്രവര്‍ത്തനങ്ങളാണ് വിജയിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ കണ്ടു നോക്കൂ. ഏകദേശം നാല് വയസോളം പ്രായം തോന്നുന്ന ഒരു കുട്ടി കുഴല്‍ കിണറില്‍ വീണു. രക്ഷാ പ്രവര്‍ത്തനം തകൃതിയായി നടക്കുമ്പോള്‍ കുഴല്‍ക്കിണറിലേക്ക് ഇറങ്ങുന്നതിനായി ഒരു പതിനൊന്നുകാരന്‍ എത്തുന്നു. ഇവനാണ് ഹീറോ. കാലില്‍ കയര്‍ കെട്ടി പതിനൊന്നു കാരനെ കിണറ്റില്‍ ഇറക്കുന്നത് വീഡിയോയില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം രക്ഷാ പ്രവര്‍ത്തകര്‍ കയര്‍ അതിവേഗത്തില്‍ പിന്നോട്ട് വലിക്കുന്നു. പതിനൊന്നുകാരന്റെ കാലുകള്‍ കിണറില്‍ നിന്നും പുറത്ത് വരുന്നത് കാണാം. ഒപ്പം ഇവന്റെ കയ്യില്‍  കിണറ്റില്‍ വീണ കുട്ടിയെയും പിടിച്ചിട്ടുണ്ട്.

അതുവരെ സങ്കടം കൊണ്ട് തേങ്ങിയിരുന്ന കിണറ്റില്‍ വീണ കുട്ടിയുടെ അഛന്‍ മകനെ മാറോടണച്ചു സന്തോഷം കൊണ്ടു കരയുന്നു. ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ നില്‍ക്കുന്ന നമ്മുടെ റിയല്‍ ഹീറോയ്ക്ക് രക്ഷാ പ്രവര്‍ത്തകന്റ വക ഒരു ഉമ്മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com