ഹൈദരാബാദില്‍ ദളിത് യുവാവിനെ ചുമലിലേറ്റി ക്ഷേത്രം പൂജാരി: വീഡിയോ വൈറല്‍

ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് പൂജാരിയായ സിഎസ് രംഗരാജന്‍ ആദിത്യ പരാശ്രീ എന്ന ദളിതനായ യുവാവിനെ തന്റെ ചുമലിലേറ്റി ക്ഷേത്രത്തില്‍ കൂടി നടന്നത്.
ഹൈദരാബാദില്‍ ദളിത് യുവാവിനെ ചുമലിലേറ്റി ക്ഷേത്രം പൂജാരി: വീഡിയോ വൈറല്‍

ന്ത്യയിലെങ്ങും ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളും അവഹേളനങ്ങളും
ഒടുങ്ങുന്നില്ല. അഭ്യസ്ഥവിദ്യരായവര്‍ പോലും ജാതിയുടെ പേരില്‍ വിവേചനപരമായ നിലപാടാണ് മിക്കപ്പോഴും സ്വീകരിച്ച് കാണാറുള്ളത്. പുറത്തേക്ക് എത്ര ഇല്ലെന്ന് പറഞ്ഞാലും ജാതീയടിസ്ഥാനത്തിലുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

എന്നാല്‍ ഇങ്ങനെയുള്ള സാമൂഹ്യാവസ്ഥയിലും ദളിതരെ തള്ളിക്കളയാതെ ചേര്‍ത്ത് പിടിക്കാനും അംഗീകരിക്കാനും ചിലര്‍ക്ക് കഴിയുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് ഹൈദരാബാദില്‍ അടുത്തിടെ നടന്നൊരു സംഭവം. ഒരു ക്ഷേത്രത്തിലെ പൂജാരി ദളിതനായ ഒരു യുവാവിനെ ചുമലിലേറ്റി ക്ഷേത്രത്തില്‍ കൂടി നടക്കുകയും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് ഇതിനുദാഹരണമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് പൂജാരിയായ സിഎസ് രംഗരാജന്‍ ആദിത്യ പരാശ്രീ എന്ന ദളിതനായ യുവാവിനെ തന്റെ ചുമലിലേറ്റി ക്ഷേത്രത്തില്‍ കൂടി നടന്നത്. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാനും മനുഷ്യരെല്ലാം തുല്യരാണെന്ന ബോധ്യം സന്ദേശം ഏല്ലാവരിലുമെത്തിക്കാനാണ് രംഗരാജന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. 

'ദളിതരായതിനാല്‍ മെഹ്ബുബ്‌നഗറില്‍ എന്റെ വീടിനടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ എനിക്കും കുടുംബാംഗങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നു. ഇപ്പോള്‍ എനിക്കു കിട്ടിയ ഈ നല്ല അനുഭവം ദളിതരായ എല്ലാവര്‍ക്കും എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കട്ടയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'- ആദിത്യ പറഞ്ഞു. മാത്രമല്ല ഇതൊരു മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com