പച്ചപ്പുല്‍ത്തകിടിയിലൂടെ തുള്ളി തുള്ളിച്ചാടി; കണ്ണും ഹൃദയവും നിറയുന്ന കാഴ്ച

പ്രതികൂലമായ കാലാവസ്ഥകാരണം വടക്കന്‍ അയര്‍ലന്റിലെ ബെല്ലിമെന ഫാമില്‍ വളര്‍ത്തിയിരുന്ന പശുക്കളെ ഒന്‍പത് മാസങ്ങളായി പുറത്തേക്ക് ഇറക്കിയിരുന്നില്ല.
പച്ചപ്പുല്‍ത്തകിടിയിലൂടെ തുള്ളി തുള്ളിച്ചാടി; കണ്ണും ഹൃദയവും നിറയുന്ന കാഴ്ച

മാസങ്ങളോളം പുറംലോകം കാണാതെ കൃത്രിമ വെളിച്ചത്തില്‍ തുടര്‍ച്ചയായി കഴിയേണ്ടി വന്നിട്ടുണ്ടോ... അത് കഴിഞ്ഞ് പച്ചവിരിച്ച നനുത്ത പുല്‍മൈതാനത്തേക്ക് ഇറങ്ങിനോക്കിയിട്ടുണ്ടോ?.. സൂപ്പറാണ്. വടക്കന്‍ അയര്‍ലന്റിലെ ഒരു ഫാമില്‍ നിന്നുള്ള കാഴ്ച്ച നിങ്ങളുടെ ഉള്ളുനിറക്കും. 

പ്രതികൂലമായ കാലാവസ്ഥകാരണം വടക്കന്‍ അയര്‍ലന്റിലെ ബെല്ലിമെന ഫാമില്‍ വളര്‍ത്തിയിരുന്ന പശുക്കളെ ഒന്‍പത് മാസങ്ങളായി പുറത്തേക്ക് ഇറക്കിയിരുന്നില്ല. കാലികളെ തൊഴുത്തില്‍ തന്നെ നിര്‍ത്തി തീറ്റിപ്പോറ്റുകയായിരുന്നു. 2017 ജൂലൈയില്‍ ആയിരുന്നു ഇവര്‍ അവസാനമായി പുറംലോകം കണ്ട്. പിന്നെ പച്ചപ്പും ഹരിതാഭയുമെല്ലാം വെറും സങ്കല്‍പ്പമായിക്കാണും ഈ പശുക്കള്‍ക്ക്.

മാസങ്ങള്‍ക്ക് ശേഷം തൊഴുത്തിന്റെ വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്ന പശുക്കളുടെ വീഡിയോ ആരോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ്. 75000ത്തില്‍ അധികം ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ കണ്ടത്. ഇത്രയും മനോഹരമായ നിമിഷം ആസ്വദിക്കാന്‍ കഴിഞ്ഞ ഈ പശുക്കള്‍ തികച്ചും ഭാഗ്യവാന്‍മാരാണെന്നാണ് ഒരാള്‍ എഫ്ബിയില്‍ എഴുതിയത്. ഇത് കണ്ട് മറ്റ് കര്‍ഷകര്‍ക്കും പശുക്കള്‍ക്ക് ഇതേ അനുഭവം പകര്‍ന്ന് നല്‍കാമെന്നാണ് മറ്റൊരു വ്യൂവറുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com