കഷ്ടപ്പെട്ട് പിടിച്ച മീന്‍ മുതല കൊണ്ടുപോയതില്‍ നിരാശപ്പെടണോ, അതോ തന്നെത്തന്നെ മുതല കൊണ്ടുപോകാത്തതില്‍ സമാധാനപ്പെടണോ എന്ന ആശയക്കുഴപ്പത്തിലാകും ഇപ്പോഴാ മീന്പിടുത്തക്കാരന്. ഒരു മീന്‍പിടുത്തക്കാരനും മുതലയും മീനും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്. 37 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ഇതുവരെ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.
ഓസ്ട്രേലിയയിലെ ഒരു തടാകത്തിന് സമീപമാണ് സംഭവം. തടാകത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ആളുടെ ചൂണ്ടയില്‍ സാമാന്യം വലിപ്പമുള്ള മീന്‍ തന്നെയാണ് കുടുങ്ങിയത്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, കൈ നനയാതെ മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു മുതല ആ മീന്‍ അകത്താക്കി. മീന്‍ പോയാലും ജീവന് പോയില്ലല്ലോ എന്നാശ്വസിച്ചിട്ടുണ്ടാകും ആ മീന്പിടുത്തക്കാരന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ