ഷൂട്ടിങ്ങിനിടെ ജിറാഫ് ഇടിച്ച് തെറിപ്പിച്ചു: അഞ്ച് മീറ്റര്‍ ഉയരത്തില്‍ പൊങ്ങി വീണ സംവിധായകന് ദാരുണാന്ത്യം

ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സംവിധായകനെ ജിറാഫ് ഓടി വന്ന് ആക്രമിക്കുകയായിരുന്നു.
ഷൂട്ടിങ്ങിനിടെ ജിറാഫ് ഇടിച്ച് തെറിപ്പിച്ചു: അഞ്ച് മീറ്റര്‍ ഉയരത്തില്‍ പൊങ്ങി വീണ സംവിധായകന് ദാരുണാന്ത്യം

ഷൂട്ടിങ്ങിനിടെ സംവിധായകനെ ജിറാഫ് ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സംവിധായകന്‍ കാര്‍ലോസ് കാര്‍വാലോ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സംവിധായകനെ ജിറാഫ് ഓടി വന്ന് ആക്രമിക്കുകയായിരുന്നു.

ഗ്ലെന്‍ ആഫ്രിക് വന്യജീവി പാര്‍ക്കിലായിരുന്നു കാര്‍ലോസ് സിനിമ സംവിധാനം ചെയുന്നതിന് എത്തിയത്. ഈ സീനില്‍ വന്യജീവികളുടെ സാന്നിധ്യം ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ധാരാളം ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തതും. 

അടുത്ത സീനിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നതിന് വേണ്ടി സംവിധായകനും ക്യാമറാമാനും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്ന സമയത്താണ് സംവിധായകനെ ജിറാഫ് ആക്രമിച്ചത്. ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ സംവിധായകന്‍ അഞ്ചു മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു പോയി. പിന്നീട് തലയിടിച്ച് വീണ കാര്‍ലോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്. പക്ഷേ അതിവേഗം ഓടാനും വന്യമൃഗങ്ങളെ പോലും തൊഴിച്ചു കൊല്ലാന്‍ ശക്തിയുള്ളവയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com