മീനുകള്‍ക്ക് അസുഖം വന്നാലെന്ത് ചെയ്യും? ഇതാ  ഈ ആശുപത്രിയിലേക്ക് കൊണ്ടു വന്നോളൂ.. 

കശ്മീരിലെ ഗന്ധേര്‍ബല്‍ ജില്ലയിലാണ് മീനുകളെ പരിചരിക്കുന്നതിന് വേണ്ടി മാത്രം ഒരു ആശുപത്രി തുറന്നിരിക്കുന്നത്. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ഡിവിഷന്റെ കീഴില്‍ വരുന്ന രാജ്യത്തെ 
മീനുകള്‍ക്ക് അസുഖം വന്നാലെന്ത് ചെയ്യും? ഇതാ  ഈ ആശുപത്രിയിലേക്ക് കൊണ്ടു വന്നോളൂ.. 

മീനുകള്‍ക്ക് അസുഖം വന്നാലെന്ത് ചെയ്യും? ചികിത്സിക്കാന്‍ ഒരാശുപത്രി ഉണ്ടെങ്കില്‍ നന്നായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ? കശ്മീരിലെ ഗന്ധേര്‍ബല്‍ ജില്ലയിലാണ് മീനുകളെ പരിചരിക്കുന്നതിന് വേണ്ടി മാത്രം ഒരു ആശുപത്രി തുറന്നിരിക്കുന്നത്. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ഡിവിഷന്റെ കീഴില്‍ വരുന്ന രാജ്യത്തെ രണ്ടാമത്തെ മീനാശുപത്രിയാണ് കശ്മീരിലേത്. 

513 ശുദ്ധജല മത്സ്യക്കര്‍ഷകരാണ് കശ്മീരിലുള്ളത്. 20,000 ടണ്ണോളം മത്സ്യം ഇവര്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെ പെട്ടന്നൊരു കാരണവുമില്ലാതെ കശ്മീരിലെ മത്സ്യക്കര്‍ഷകരുടെ മീനുകളെല്ലാം ചത്തുപോകാന്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ഓരോ വര്‍ഷവും 30 ശതമാനത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ഇങ്ങനെ നഷ്ടമാകുന്നുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് ആശുപത്രിയെന്ന കാര്യം ഗൗരവമായി വകുപ്പ് പരിഗണിച്ചത്.

 പുതുതായി ആരംഭിച്ച ആശുപത്രിയില്‍ 20 ഗ്ലാസ് ടാങ്കുകളും അക്വേറിയങ്ങളുമാണ് രോഗികളായെത്തി മത്സ്യക്കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ഒരുക്കിയിട്ടുള്ളത്. ആന്റി ബയോട്ടിക്കുകളും ആന്റീപാരസൈറ്റിക്കുകളും ആന്റീ വൈറല്‍ മരുന്നുകളും ഇവയില്‍ കലര്‍ത്തിയിട്ടുണ്ട്. മീനാശുപത്രിയ്‌ക്കൊപ്പം പുതിയ അക്വാ ക്ലിനിക്കും ഇവര്‍ ആരംഭിച്ചു. 

122 തരം മത്സ്യങ്ങളാണ് കശ്മീരിലെ തടാകങ്ങളിലും നദികളിലുമായി കണ്ടെത്തിയിട്ടുള്ളത്. മലിനീകരണവും പുറത്ത് നിന്ന് കൊണ്ട് വന്ന് നിക്ഷേപിച്ച മത്സ്യങ്ങളും ജലാശയങ്ങളിലെ തനത് മത്സ്യങ്ങളുടെ ലഭ്യത കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും മത്സ്യ ഗവേഷകരുടെ പഠനങ്ങള്‍ പറയുന്നു. കൊല്‍ക്കത്തയില്‍ 2015 ലാണ് മീനുകള്‍ക്കായി ആദ്യത്തെ ആശുപത്രി സ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com