കമ്പി നെഞ്ച് തുളച്ചിറങ്ങി, ഒരു കുലുക്കവുമില്ലാതെ അയാള്‍ മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നു; വൈറലായി വീഡിയോ

കമ്പി നെഞ്ച് തുളച്ചിറങ്ങി, ഒരു കുലുക്കവുമില്ലാതെ അയാള്‍ മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നു; വൈറലായി വീഡിയോ

കമ്പി മുറിച്ച് ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുമ്പോഴും അവിടെ നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഫോണില്‍ കളിക്കുകയായിരുന്നു ഇയാള്‍

കാര്‍ അപകടത്തില്‍പ്പെട്ട് നെഞ്ച് തുളച്ച് കമ്പി ആഴ്ന്നിറങ്ങിയതൊന്നും ഒരു പ്രശ്‌നമേ അല്ല. തന്റെ ഫോണില്‍ കളിച്ചുകൊണ്ട് അയാള്‍ അങ്ങനെയിരുന്നു. സോഷ്യല്‍ മീഡിയയിലാണ് ഈ വിചിത്ര മനുഷ്യന്റെ വീഡിയോ വൈറലാകുന്നത്. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവ് ചെയ്യുകയായിരുന്ന ഇയാളുടെ നെഞ്ച് തുളച്ച് വലിയൊരു കമ്പി കയറിയത്. എന്നാല്‍ ഇതൊക്കെ എന്ത് എന്ന രീതിയില്‍ ഫോണില്‍ കളിക്കുകയാണ് ഇയാള്‍. ചൈനയിലെ ലിയോങ് സിറ്റിയിലാണ് സംഭവമുണ്ടായത്. 

നീണ്ട കമ്പിയായതിനാല്‍ വണ്ടിയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇയാളെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ എത്തി.  അവര്‍ കമ്പി മുറിച്ച് ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുമ്പോഴും അവിടെ നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഫോണില്‍ കളിക്കുകയായിരുന്നു ഇയാള്‍. നെഞ്ച് തുളച്ചു കയറിയ കമ്പിയുമായി സ്ട്രച്ചറില്‍ ഇരുത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുമ്പോഴും ഇടയ്ക്കിടയ്ക്ക് ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനിലാണ് പുള്ളിയുടെ ശ്രദ്ധ. 

യുവാവിന്റെ മൊബൈല്‍ ഭ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നെഞ്ചിസെ കമ്പിയെ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കി ഇരിക്കുന്ന അത്ഭുത വ്യക്തിയെ കണ്ട് അവിടെയുണ്ടായിരുന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാവുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ അലക്ഷ്യമായ ഉപയോഗത്തിലൂടെ നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com