കഴുത്ത് ബാല്‍ക്കണിയില്‍ കുടുങ്ങി: മൂന്നാം നിലയില്‍ തൂങ്ങിയാടുന്ന പെണ്‍കുട്ടി, ഭയപ്പെടുത്തുന്ന വീഡിയോ

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടിയ പെണ്‍കുട്ടിയെ റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.
കഴുത്ത് ബാല്‍ക്കണിയില്‍ കുടുങ്ങി: മൂന്നാം നിലയില്‍ തൂങ്ങിയാടുന്ന പെണ്‍കുട്ടി, ഭയപ്പെടുത്തുന്ന വീഡിയോ

യാനകമായ അപകടങ്ങളും അതില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന ആളുകളെയും രക്ഷകരേയുമെല്ലാം നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ കാണാറുള്ളതാണ്. ചൈനയില്‍ നിന്ന് അത്തരമൊരു വീഡിയോ വീണ്ടും പുറത്ത് വന്നിരിക്കുകയാണ്. 

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടിയ പെണ്‍കുട്ടിയെ റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബാല്‍കണിയുടെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു രക്ഷയായത്. 

സംഭവ സമയത്ത് താഴെ റോഡിലൂടെ പോയ രണ്ടുപേര്‍ അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിഡിയോ ദൃശ്യങ്ങളില്‍ രണ്ടു പേര്‍ കെട്ടിടത്തിനു മുകളിലേക്കു കയറി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും കാണാം. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രക്ഷകരായെത്തിവര്‍ക്കു സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. കുട്ടിക്കു കാര്യമായ പരുക്കുകളും സംഭവിച്ചട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com