കണ്ണുനീര്‍ തുടച്ചു, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു; കൂട്ടുകാരായാല്‍ ഇങ്ങനെ വേണം, കണ്ണുനനച്ച് ഒരു വിഡിയോ

ഓട്ടിസം ബാധിച്ച തന്റെ കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന ഡൗണ്‍ സിന്‍ട്രോം ബാധിതനായ കൂട്ടുകാരനെയാണ് വിഡിയോയില്‍ കാണുന്നത്
കണ്ണുനീര്‍ തുടച്ചു, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു; കൂട്ടുകാരായാല്‍ ഇങ്ങനെ വേണം, കണ്ണുനനച്ച് ഒരു വിഡിയോ

മികച്ച സുഹൃത്തിനെ കിട്ടുക എന്നതിനേക്കാള്‍ വലിയ ഭാഗ്യമില്ല. ഈ കാലഘട്ടത്തില്‍ അത്തരം സൗഹൃദത്തിന് വില ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അത്തരത്തിലൊരു സൗഹൃദമാണ്. സ്‌പെഷ്യല്‍ സ്‌കൂളിലെ രണ്ട് കൂട്ടുകാരുടെ സ്‌നേഹമാണ് ലോകത്തിന്റെ മനം കവരുന്നത്. 

ഓട്ടിസം ബാധിച്ച തന്റെ കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന ഡൗണ്‍ സിന്‍ട്രോം ബാധിതനായ കൂട്ടുകാരനെയാണ് വിഡിയോയില്‍ കാണുന്നത്. കൂട്ടുകാരന്‍ കരയുന്നത് കണ്ട് അവന്റെ അടുത്തപോയി ഇരുന്നു കണ്ണീര്‍ തുടക്കുകയാണ് ഈ കുഞ്ഞ്. അതിന് ശേഷം കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും മറന്നില്ല. കരച്ചില്‍ മാറുന്നതുവരെ അവനെ ചേര്‍ത്തുപിടിക്കുന്നുണ്ട്. കൂട്ടുകാരന്റെ വിഷമം മാറാനായി കളിപ്പിച്ച ശേഷം വീണ്ടും കണ്ണുനീര്‍ തുടക്കാനും മറന്നില്ല. 

മെക്‌സിക്കോയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ളതാണ് ഈ വിഡിയോ. കുട്ടികളുടെ അധ്യാപിക തന്നെയാണ് മനോഹരമായ വിഡിയോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഇന്നത്തെ സമൂഹം ഇവരെ കണ്ട് പഠിക്കണം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com