യൂട്യൂബ് സെന്‍സേഷനായ ഗംഗാവ്വ: 58 വയസുകാരിയായ കര്‍ഷകയ്ക്ക് ആരാധകരേറെ

സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കുമ്പോള്‍ ശ്രദ്ധയോടെ കേട്ട് ക്യാമറയ്ക്ക് മുമ്പില്‍ രസകരമായി അവതരിപ്പിക്കുന്നതാണ് ഗംഗാവ്വയുടെ രീതി.
യൂട്യൂബ് സെന്‍സേഷനായ ഗംഗാവ്വ: 58 വയസുകാരിയായ കര്‍ഷകയ്ക്ക് ആരാധകരേറെ

തെലങ്കാന ലമ്പാടിപ്പള്ളിയിലെ കര്‍ഷകയായിരുന്നു 58കാരി മില്‍ക്കുരി ഗംഗാവ്വ. പക്ഷേ ഇന്ന ഗംഗാവ്വ ഗ്രാമത്തിലെ കര്‍ഷകയല്ല, അറിയപ്പെടുന്ന യൂട്യൂബ് താരമാണ്. എട്ടരലക്ഷത്തോളം സബ്‌സ്‌െ്രെകബേഴ്‌സ് ഉള്ള മൈ വില്ലേജ് ഷോ എന്ന യുട്യൂബ് കോമഡി ഷോയിലെ ആരാധകരുള്ള താരമാണിവര്‍ ഇന്ന്.

മൊബൈല്‍ ഫോണിനെ കുറിച്ചുപോലും വലിയ ധാരണയില്ലാതിരുന്ന ഗംഗാവ്വ ഒറ്റ ഷോയിലൂടെ  വ്യൂവേഴ്‌സിന്റെ മനസില്‍ ഇടംനേടുകയായിരുന്നു. തെലങ്കാനയിലെ ഗ്രാമജീവിതങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന ഷോയാണ് മൈ വില്ലേജ് ഷോ. 

2012ല്‍ ശ്രീകാന്ത് ശ്രീറാം ആണ് മൈ വില്ലേജ് ഷോ തുടങ്ങിവെച്ചത്. ഷോ റിയലിസ്റ്റിക്കായിരിക്കണം എന്നതായിരുന്നു ശ്രീകാന്തിന് ഏറ്റവും നിര്‍ബന്ധമുള്ള കാര്യം. അതുകൊണ്ട് തന്നെ തന്റെ ഗ്രാമത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹം അഭിനേതാക്കളെ കണ്ടെത്തുന്നത്. അത് വെറുതെയായില്ല എന്ന് ഗംഗാവ്വ തെളിയിച്ചു. ഇന്ന് ഗംഗാവ്വയെ കാണാന്‍ വേണ്ടി മാത്രം പരിപാടി സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുണ്ട്. 

സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കുമ്പോള്‍ ശ്രദ്ധയോടെ കേട്ട് ക്യാമറയ്ക്ക് മുമ്പില്‍ രസകരമായി അവതരിപ്പിക്കുന്നതാണ് ഗംഗാവ്വയുടെ രീതി. സംഭാഷണങ്ങള്‍ കാണാപാഠം പഠിച്ച് പറയുന്നതിനോട് ഗംഗാവ്വയ്ക്ക് വലിയ യോജിപ്പില്ല. ക്യാമറയ്ക്ക് മുമ്പില്‍ നന്നായി പെരുമാറുകയാണ് അഭിനയത്തിന്റെ സൂത്രവാക്യമെന്ന് പറയുകയാണ് ഈ ഗ്രാമീണയായ കര്‍ഷക.  

'ടീം നല്‍കുന്ന പിന്തുണയാണ് മികച്ച അഭിനേത്രിയാക്കി മാറ്റിയത്. നിരവധി ആളുകള്‍ താന്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്. തെലങ്കാനയിലെ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. സന്തോഷമുണ്ട്. വിജയ് ദേവരെക്കൊണ്ട, പ്രിയദര്‍ശിനി, തുടങ്ങി നിരവധി താരങ്ങളെ കാണാനും സാധിച്ചു. ഞാന്‍ സംതൃപ്തയാണ്'- ഗംഗാവ്വ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com