ഒരു കുഞ്ഞിനെ പ്രസവിച്ച് 26 ദിവസത്തിന് ശേഷം ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; ലോകത്തിന് അത്ഭുതമായി ഇരുപതുകാരി

26 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസവ വേദന വന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് രണ്ടു കുഞ്ഞു കുട്ടി വയറ്റിലുണ്ടെന്ന വിവരം ആരിഫയും ആശുപത്രി അധികൃതരും അറിയുന്നത്
ഒരു കുഞ്ഞിനെ പ്രസവിച്ച് 26 ദിവസത്തിന് ശേഷം ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; ലോകത്തിന് അത്ഭുതമായി ഇരുപതുകാരി

ധാക്ക; ഒരു മാസം മുന്‍പ് കുഞ്ഞ് ജനിക്കുമ്പോള്‍ ആരിഫ സുല്‍ത്താന എന്ന ഇരുപതുകാരിക്ക് അറിയില്ലായിരുന്നു തന്റെ വയറ്റില്‍ ഇനിയും രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ടെന്ന്. ആദ്യ കുഞ്ഞ് ജനിച്ച് 26 ദിവസങ്ങള്‍ക്ക് ശേഷം ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ലോകത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിയായ ആരിഫ. രണ്ടാമത്തെ ഗര്‍ഭപാത്രം ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആദ്യ പ്രസവത്തിന് ശേഷവും തന്റെ വയറ്റിലുള്ള ഇരട്ടക്കുട്ടികളെ ഒരുമാസം കൂടി ചുമക്കേണ്ടിവന്നത്. 

സാധാരണ പ്രസവത്തിലൂടെയാണ് ആരിഫ ആദ്യത്തെക്കുട്ടിയ്ക്ക് ജന്മം നല്‍കുന്നത്. മാസം തികയുന്നതിന് മുന്‍പായിരുന്നു ആദ്യ പ്രസവം. തുടര്‍ന്ന് ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും താന്‍ ഇപ്പോഴും ഗര്‍ഭിണിയാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. 26 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസവ വേദന വന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് രണ്ടു കുഞ്ഞു കുട്ടി വയറ്റിലുണ്ടെന്ന വിവരം ആരിഫയും ആശുപത്രി അധികൃതരും അറിയുന്നത്. പ്രശ്‌നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ആരിഫ പ്രസവിച്ചു. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമാണ്. 

തന്റെ മുപ്പത് വര്‍ഷത്തെ കരിയറില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ല എന്നാണ് ചീഫ് ഡോക്റ്റര്‍ ദിലിപ് റോയ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ആദ്യ പ്രസവം നടന്ന ആശുപത്രിയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മൂന്ന് കുട്ടികളും ആരോഗ്യവാന്മാരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com