കരുതലിന്റെ പാഠങ്ങള്‍ ഈ ആനക്കൂട്ടം പഠിപ്പിക്കും; കുടുംബ ബന്ധങ്ങളുടെ മഹത്വം നമുക്ക് മാത്രമല്ല പറയാനുള്ളത് (വീഡിയോ)

ആഫ്രിക്കയില്‍ നിന്നുള്ള ഒരു ആനക്കൂട്ടത്തിന്റെ വീഡിയോയാണ് പര്‍വീണ്‍ പങ്കിട്ടത്
കരുതലിന്റെ പാഠങ്ങള്‍ ഈ ആനക്കൂട്ടം പഠിപ്പിക്കും; കുടുംബ ബന്ധങ്ങളുടെ മഹത്വം നമുക്ക് മാത്രമല്ല പറയാനുള്ളത് (വീഡിയോ)

കുടുംബത്തിലെ ഒരംഗത്തിന് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ മനുഷ്യരായ നമ്മള്‍ പുലര്‍ത്തുന്ന കരുതല്‍ എത്രമാത്രമായിരിക്കുമെന്ന് പറയേണ്ടതില്ല. മൃഗങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് അത്തരം ശ്രദ്ധകള്‍ ഉണ്ടാകാറുണ്ടോ എന്നത് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. മൃഗങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റേയും പരിഗണനയുടേയും വിശാലതകള്‍ കാണാന്‍ സാധിക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാന്‍ പങ്കിട്ട ഒരു വീഡിയോയാണ് വൈറലായി മാറിയത്. ആഫ്രിക്കയില്‍ നിന്നുള്ള ഒരു ആനക്കൂട്ടത്തിന്റെ വീഡിയോയാണ് പര്‍വീണ്‍ പങ്കിട്ടത്. 

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുട്ടിയാന നടു റോഡില്‍ കുഴഞ്ഞു വീഴുന്നു. പിന്നാലെയെത്തിയ ആനക്കൂട്ടം ആനക്കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോകാന്‍ തയ്യാറാകുന്നില്ല. ആനക്കൂട്ടം കുട്ടിയാനയെ എഴുന്നേല്‍പ്പിച്ച് റോഡ് മുറിച്ചു കടക്കുന്നതാണ് വീഡിയോയില്‍. 

സമാനമായ ഒരു അനുഭവവും പര്‍വീണ്‍ പറയുന്നുണ്ട്. സ്വാഭാവികമായി മരിച്ച ഒരു പശുക്കിടാവ് ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയുമായി നാല് ദിവസത്തോളം മറ്റ് പശുക്കള്‍ കാത്തിരുന്നതായി പര്‍വീണ്‍ കുറിച്ചു. മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും കുടുംബ ബന്ധങ്ങളുണ്ടെന്ന് പര്‍വീണ്‍ പറയുന്നു. വീഡിയോക്ക് താഴെ നിരവധി പേര്‍ സമാന ചിന്തകള്‍ പങ്കു വയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com