ചത്ത മീനിനെ ആഹാരമാക്കി സ്രാവുകള്‍; അവയെ ജീവനോടെ അകത്താക്കി മറ്റൊരു 'അപകടകാരി'; വീഡിയോ

കടലിനടയില്‍ ചത്തടിഞ്ഞ ഒരു മത്സ്യത്തെ ഭക്ഷണമാക്കാന്‍ ഈ മേഖലയിലെ ജീവികള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങളാണ് റോബോട്ടിന്റെ ക്യാമറയില്‍ പതിഞ്ഞത്
ചത്ത മീനിനെ ആഹാരമാക്കി സ്രാവുകള്‍; അവയെ ജീവനോടെ അകത്താക്കി മറ്റൊരു 'അപകടകാരി'; വീഡിയോ

ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക രഹസ്യങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരിടം എന്നാണ്. കടലിനിടയിലെ രഹസ്യങ്ങള്‍ തേടിയുളള യാത്രകളുടെ നിരവധി വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആഴക്കടലിലെ മരുഭൂമി പോലുള്ള മേഖലകളില്‍ ജീവിക്കുന്ന ജീവികളെ കുറിച്ചുള്ള അപൂര്‍വ ദൃശ്യമാണ് റോബോട്ടിനെ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടെ ഗവേഷകര്‍ക്കു ലഭിച്ചത്. കടലിനടിയില്‍ ഏതാണ്ട് 450 മീറ്റര്‍ ആഴത്തിലാണ് ഈ വിചിത്ര സംഭവം.

സൗത്ത് കാരലൈനയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ആഴക്കടല്‍ പര്യവേക്ഷണത്തിലായിരുന്നു ഗവേഷക സംഘം. കടലിനടയില്‍ ചത്തടിഞ്ഞ ഒരു മത്സ്യത്തെ ഭക്ഷണമാക്കാന്‍ ഈ മേഖലയിലെ ജീവികള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങളാണ് റോബോട്ടിന്റെ ക്യാമറയില്‍ പതിഞ്ഞത്. രണ്ടര മീറ്ററില്‍ അധികം നീളമുള്ള മത്സ്യങ്ങളെ ഭക്ഷണമാക്കുന്ന ചെറു മീനുകളെ തുരത്തി സ്രാവുകള്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.ഏതാണ്ട് 1 മീറ്റര്‍ വരെ നീളമുള്ള സ്രാവുകള്‍ കൂട്ടത്തോടെയാണ് ചത്ത മത്സ്യത്തെ  കടിച്ച് കീറുന്നത്. ഇങ്ങനെ സ്രാവിന്‍ കൂട്ടം അപ്രതീക്ഷിതമായി കിട്ടിയ വിരുന്നില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് ഇരുട്ടിന്റെ മറവില്‍ നിന്ന് മറ്റൊരു ശത്രു എത്തുന്നത്.

ഈ മത്സ്യത്തിന്റെ വായില്‍ നിന്ന് സ്രാവിന്റെ വാല്‍ മാത്രം പുറത്തേക്കു നീണ്ട് നില്‍ക്കുന്നതായാണ് കാണാന്‍ കഴിയുക. അതായത് ഒരു സ്രാവിനെ മുഴുവനായും ഈ മത്സ്യം വിഴുങ്ങിയെന്ന് സാരം. സ്‌റ്റോണ്‍ ബാസ് അഥവാ ബാസ് ഗ്രൂപ്പേഴ്‌സ് ഇനത്തില്‍ പെട്ടതായിരുന്നു പതിയെ നീങ്ങുന്ന ഈ വേട്ടക്കാരന്‍ മത്സ്യം. സ്രാവിന്റെ അത്ര തന്നെയാണ് ശരീരത്തിന്റെ നീളമെങ്കിലും സ്രാവിന്റെ ഇരട്ടി ആകാരം ഈ മത്സ്യത്തിനുണ്ടായിരുന്നു.ഏതായാലും വലുപ്പത്തില്‍ കുഞ്ഞന്‍മാരാണെങ്കിലും കടലിലെ അപകടകാരികളായി കണക്കാക്കുന്നവയാണ് ഡോഗ് ഷാര്‍ക് എന്നറിയപ്പെടുന്ന ഈ കുഞ്ഞന്‍ സ്രാവുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com