കടലിൽ നിന്ന് വായുവിലേക്ക് ഉയർന്നു പൊങ്ങി തിമിം​ഗലം; അമ്പരന്ന് കുട്ടി; വീഡിയോ വൈറൽ

കടലിൽ നിന്ന് വായുവിലേക്ക് ഉയർന്നു പൊങ്ങി തിമിം​ഗലം; അമ്പരന്ന് കുട്ടി; വീഡിയോ വൈറൽ
കടലിൽ നിന്ന് വായുവിലേക്ക് ഉയർന്നു പൊങ്ങി തിമിം​ഗലം; അമ്പരന്ന് കുട്ടി; വീഡിയോ വൈറൽ

നുഷ്യന് എല്ലായ്പ്പോഴും അത്ഭുതമായി നിൽക്കുന്നവയാണ് തിമിം​ഗലങ്ങൾ. ഭൂമിയിലെ ഏറ്റവും വലിയ ജീവികളായ തിമിം​ഗലങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്നവയാണ്. കടലിനടിയിൽ നിന്ന് ചിലപ്പോഴൊക്കെ മുകളിലേക്ക് ഉയർന്നുവരാറുമുണ്ടിവ.

ഇപ്പോഴിതാ അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. മുകളിലേക്ക് ചാടിവന്ന ഒരു തിമിംഗലത്തിന്റെയും അതുകണ്ട് അത്ഭുതപ്പെട്ട കുട്ടിയുടേയും വീഡിയോയാണ് തരം​ഗമാകുന്നത്.

കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്ന കുട്ടി, കടലിൽ നിന്ന് പെട്ടെന്ന് തിമിംഗലവും മുകളിലേക്ക് ഉയർന്നു ചാടുന്നത് കണ്ടാണ് അന്തംവിടുന്നത്. അന്തരീക്ഷത്തിൽ നിന്ന് കറങ്ങി വീണ്ടും കടലിലേക്ക് ഊളിയിട്ടു പോകുന്ന തിമിംഗലത്തെക്കണ്ട് കുട്ടി അൽഭുതപ്പെടുന്നത് വീഡിയോയിൽ കാണാം. ഇത്തരത്തിൽ നിരവധി തവണ തിമിം​ഗലം ഉയർന്നു ചാടുന്നത് വീഡിയോയിൽ കാണാം.

കാനഡയ്ക്ക് സമീപമുള്ള ദ്വീപിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. മുൻ ബാസ്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാനാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്തത്. 20 ലക്ഷത്തിലധികം ആൾക്കാർ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com