പ്രണയത്തിൽ കൊറോണയ്ക്ക് സ്ഥാനമില്ല; ഇന്ത്യൻ മരുമകളായി ചൈനീസ് വധു

ചൈനയില്‍ നടത്താനിരുന്ന വിവാഹ ചടങ്ങുകള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നടത്താൽ തീരുമാനിക്കുകയായിരുന്നു
പ്രണയത്തിൽ കൊറോണയ്ക്ക് സ്ഥാനമില്ല; ഇന്ത്യൻ മരുമകളായി ചൈനീസ് വധു

ഭോപാൽ: പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് തെളിയിച്ച് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും വിവാഹിതരായി. മധ്യപ്രദേശില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. ചൈനയില്‍ നടത്താനിരുന്ന വിവാഹ ചടങ്ങുകള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നടത്താൽ തീരുമാനിക്കുകയായിരുന്നു.

വധുവിന്റെ മാതാപിതാക്കള്‍ അടുത്ത മൂന്ന് ബന്ധുക്കളോടൊപ്പം ജനുവരി 29ന് തന്നെ ഇന്ത്യയിലെത്തി.  വിവാഹനിശ്ചയത്തിന് പിന്നാലെ നേരത്തെ തീരുമാനിച്ചിരുന്ന ദിവസം തന്നെ ഇരുവരുടെയും വിവാഹവും നടത്തി.

കാനഡയിലെ ഷെറിഡണ്‍ സർവകലാശാലയിൽ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടുന്നത്. അഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. വൈകാതെ സുഹൃത്തുക്കളായ ഇരുവരും അധികം താമസിക്കാതെ പ്രണയത്തിലുമായി. മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം.

ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ആഘോഷങ്ങളുമെല്ലാം ഒരുപാട് ഇഷ്ടമാണെന്ന് ജി ഹാ പറയുന്നു. മരുമകളെ ഒരുപാട് ഇഷ്ടമായെന്നും മകന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും സത്യാര്‍ത്ഥിന്റെ അമ്മ പറഞ്ഞു. ചൈനക്കാരെയും ചൈനയെയും കൊറോണ പേടിയോടെ ലോകം നോക്കുമ്പോഴാണ് ഈ ഇന്തോ -ചൈന വിവാഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com