പശുക്കിടാവിനെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd December 2020 06:13 PM |
Last Updated: 23rd December 2020 08:25 AM | A+A A- |
ആര്‍ക്കായാലും പരമപ്രധാനം സ്വന്തം മക്കള്‍ തന്നെയാണല്ലോ?. അതുകൊണ്ടാണ് കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്ന് പറയുന്നത് തന്നെ. അത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അപകടം പറ്റിയ പശുക്കുട്ടിയെ തന്നാലാകുന്ന വിധം സംരക്ഷിക്കുകയാണ് അമ്മപ്പശു. വാഹനമിടിച്ച പശുക്കിടാവിനെയും അടുത്ത് നില്‍ക്കുന്ന അമ്മയെയും കണ്ട് കരുണ തോന്നിയ വ്യക്തി പശുക്കിടാവിനെ ആശുപത്രിയിലെത്തിക്കാനൊരുങ്ങി.
തുടര്‍ന്ന് ട്രോളി റിക്ഷയില്‍ പശുക്കുട്ടിയെ കൊണ്ടുപോകുമ്പോള്‍ അമ്മ പുറകെ ഓടുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. മൂന്ന് കിലോമീറ്ററായിരുന്നു തള്ളപ്പശു കൂടെയോടിയത്. ആശുപത്രിയിലെത്തിച്ച പശുക്കിടാവിന്റെ നില ഭേദപ്പെട്ടു വരികയാണ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.