കുരങ്ങന്‍ ആരാ മോന്‍!; പുലിയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടല്‍- വീഡിയോ

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
പുലിയെ കണ്ട് കൊമ്പുകളിലേക്ക് ചാടിച്ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങന്‍
പുലിയെ കണ്ട് കൊമ്പുകളിലേക്ക് ചാടിച്ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങന്‍

പുലിയുടെ മുന്നില്‍ അകപ്പെട്ടാല്‍ രക്ഷയില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. മരത്തിന്റെ മുകളില്‍ കയറി രക്ഷപ്പെടാമെന്ന് വിചാരിച്ചാല്‍ പോലും അനായാസമായി മരത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയും പുലി ഇരയെ പിടികൂടും. ഇപ്പോള്‍ പുലിയുടെ വായില്‍ നിന്ന് രക്ഷപ്പെടുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മരത്തിന്റെ മുകള്‍ ഭാഗമാണ് പശ്ചാത്തലം. കൊമ്പിന്റെ ഒത്തമുകളില്‍ നില്‍ക്കുന്ന കുരങ്ങന്‍ പുലിയെ കണ്ട് കൊമ്പുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി പുലിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുരങ്ങന്‍ ചാടുന്നത് കണ്ട് തൊട്ടുതാഴെ നില്‍ക്കുന്ന പുലിയും ചാടുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുന്നു. പിടികൊടുക്കാതെയിരിക്കാന്‍ തുടര്‍ച്ചയായി  കൊമ്പുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടിയാണ് പുലിയില്‍ നിന്ന് കുരങ്ങന്‍ രക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com