വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ കണ്ണിൽ ആഞ്ഞുകൊത്തി പെരുമ്പാമ്പ്; കാഴ്ച പോയി (വീഡിയോ)

വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ കണ്ണിൽ ആഞ്ഞുകൊത്തി പെരുമ്പാമ്പ്; കാഴ്ച പോയി (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റ് കാഴ്ച ശക്തി നഷ്ടമായി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വലിയ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. നിക്ക് ബിഷപ് എന്ന് 32 കാരനാണ് പാമ്പിനെ പിടികൂടി വീഡിയോ ചിത്രീകരികരിക്കാൻ ശ്രമിക്കവേ ആക്രമണത്തിനിരയായത്. 

ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പാണ് നിക്കിനെ ആക്രമിച്ചത്. കൈയിൽ പിടിച്ച് പാമ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പാമ്പ്
കണ്ണിലേക്ക് ആഞ്ഞു കൊത്തിയത്. അതിനു മുൻപ് പലതവണ പെരുമ്പാമ്പ് നിക്കിന്റെ കൈകളിൽ കടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. 

ക്യാമറയിൽ നോക്കി നിക്ക് സംസാരിക്കുമ്പോഴാണ് പാമ്പ് കണ്ണ് ലക്ഷ്യമാക്കി ആക്രമിച്ചത്. കണ്ണിനു മുകളിൽ പാമ്പ് കടിച്ച ഭാഗത്തു നിന്നു ചോരയൊലിച്ച് മുഖത്തേക്കിറങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. കടിയേറ്റിട്ടും അതൊന്നും കാര്യമാക്കാതെ നിക്ക് തന്റെ വീഡിയോ തുടർന്നും ചിത്രീകരിച്ചു. കടിയേറ്റത് കണ്ണിനു സമീപത്താണെങ്കിലും കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. 1980 ലാണ് എവർഗ്ലേഡിൽ ആദ്യമായി ബർമീസ് പൈതണെ കണ്ടെത്തിയത്. വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താൻ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com