ബൈക്ക് യാത്രക്കാരനെ ചവിട്ടി വീഴ്ത്താന്‍ നോക്കി; നടുറോഡില്‍ നടുവിടിച്ച് വീണ് യുവതി- വീഡിയോ 

സമീപത്തുകൂടി പോകുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് ഒരാളെ ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ച യുവതി റോഡിലേക്ക് വീഴുന്നതാണ് വീഡിയോ
യുവതി ബൈക്കില്‍ നിന്ന് റോഡിലേക്ക് വീഴുന്ന ദൃശ്യം
യുവതി ബൈക്കില്‍ നിന്ന് റോഡിലേക്ക് വീഴുന്ന ദൃശ്യം

റ്റുള്ളവരെ ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ ഇപ്പോള്‍ തിരിച്ചടി കിട്ടിയില്ലെങ്കിലും കാലം മറുപടി നല്‍കുമെന്ന് പൊതുവെ പറയാറുണ്ട്. ചിലപ്പോള്‍ ആ തിരിച്ചടികള്‍ ഉടനടി സംഭവിച്ചു എന്നുവരാം. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സമീപത്തുകൂടി പോകുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് ഒരാളെ ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ച യുവതി റോഡിലേക്ക് വീഴുന്നതാണ് വീഡിയോ.പിങ്ക് നിറത്തിലുള്ള ഒരു ഇരുചക്ര വാഹനത്തില്‍ ഒരു യുവാവും യുവതിയും യാത്ര ചെയ്യുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇതിന്റെ പിന്‍സീറ്റിലാണ് യുവതി ഇരിക്കുന്നത്. 

തൊട്ടരികിലൂടെ മറ്റൊരു ബൈക്ക് കൂടി പോകുന്നുണ്ട്. അതില്‍ ഡ്രൈവർ മാത്രമാണുള്ളത്. ഇയാളെ യുവതി ചവിട്ടിവീഴ്ത്താന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തൊഴിക്കാനായി കാലുപൊക്കിയ യുവതി ബാലന്‍സ് തെറ്റി നടുറോഡില്‍ മറിഞ്ഞു വീണു.

ഇത് അറിയാതെ ബൈക്ക് ഓടിച്ചിരുന്ന വ്യക്തി അല്‍പം ദൂരം മുന്നോട്ട് പോയി. പിന്നീട് ഇയാള്‍ ബൈക്ക് നിര്‍ത്തി യുവതിയുടെ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com