കളിക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ വീണു; ജീവനു വേണ്ടി പിടഞ്ഞ് നായ്ക്കുട്ടി; ഓടിയെത്തി വെള്ളത്തിലേക്ക് ചാടി കടിച്ച് കരയിലിട്ട് പിറ്റ്ബുൾ (വീഡിയോ) 

ബ്രസീലിലെ ജാര്‍ഡിനോപോളിസിലാണ് സംഭവം
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

റിയോ ഡി ജനീറോ: സ്വിമ്മിങ് പൂളില്‍ വീണ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി പിറ്റ്ബുൾ നായ. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മൂന്ന് മാസം പ്രായമുള്ള നായ്ക്കുട്ടിയെയാണ് പിറ്റ്ബുൾ നായ ഓടിയെത്തി രക്ഷപ്പെടുത്തിയത്. ഒപ്പമുള്ള മറ്റ് നായ്ക്കുട്ടികൾ പേടിച്ച് പിൻമാറുന്നതും വീഡിയോയിൽ കാണാം. 

അഥീന എന്നാണ് ഈ മിടുക്കി നായയുടെ പേര്. ബ്രസീലിലെ ജാര്‍ഡിനോപോളിസിലാണ് സംഭവം. 25 സെക്കന്‍ഡ് നീണ്ട ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വലിയതോതിലാണ് പ്രചരിക്കുന്നത്. 

വീട്ടിനകത്തെ സ്വിമ്മിങ് പൂളിനടുത്ത് കളിക്കുകയായിരുന്നു മൂന്ന് നായ്ക്കുട്ടികള്‍. കളിക്കിടെയാണ് അവയിലൊന്ന് സ്വിമ്മിങ് പൂളിലേക്ക് തെന്നി വീണത്. വെള്ളത്തില്‍ മുങ്ങിയ നായ്ക്കുട്ടി ജീവനു വേണ്ടി പിടയുന്നതു കണ്ട് മറ്റു നായ്ക്കുട്ടികള്‍ ഇതോടെ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ കോണി ഇറങ്ങിയെത്തിയ വലിയ നായ വെള്ളത്തിലേക്ക് ചാടി നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. 

ശബ്ദം കേട്ട് ഉടമ ഓടിയെത്തുമ്പോൾ നായ്ക്കുട്ടിയെ കരയിലെത്തിച്ചിരുന്നു. നായയുടെ ധീര പ്രവൃത്തിയെ അഭിനന്ദിച്ച് ഉടമ അതിനെ തലോടുന്നതും വീഡിയോയില്‍ കാണാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com