മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയുണ്ട്. അത്തരമൊരു അപൂർവ സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഒരു കുട്ടിക്കുരങ്ങിനേയും പുറത്തേറ്റി നടക്കുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്. പൂച്ചയുടെ പുറത്ത് അള്ളിപ്പിടിച്ച് കിടക്കുകയാണ് കുട്ടിക്കുരങ്ങ്. അതിനെ താഴെ വീഴ്ത്താതെ അങ്ങനെ തെരുവിലൂടെ കറങ്ങി നടക്കുകയാണ് പൂച്ച.
പൂച്ചയുടെ കരുതലിനെ പ്രൊഫഷണലിസമായാണ് പലരും വിശേഷിപ്പിച്ചത്. മനുഷ്യര്‍ക്ക് ഉദാത്തമായ മാതൃക നല്‍കുന്ന കാഴ്ചയാണിതെന്നും വിവിധ വര്‍ഗങ്ങളില്‍ പെടുന്ന ജീവികള്‍ ഇത്തരത്തില്‍ ചങ്ങാത്തം കൂടി നടക്കുന്ന കാഴ്ച വലിയ പാഠമാണ് പകരുന്നതെന്നും ചിലർ കമന്റ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക