പൊക്കം കുറവായത് കാരണം പെണ്ണു കിട്ടുന്നില്ല, അര ഇഞ്ച് കൂട്ടാൻ യുവാവ് നടത്തിയത് 1.35 കോടി രൂപയുടെ ശസ്ത്രക്രിയ

പൊക്കം കൂട്ടാൻ യുവാവ് ശസ്ത്രക്രിയ നടത്തി
മോസസ് ​ഗിബ്സൺ/ ചിത്രം ട്വിറ്റർ
മോസസ് ​ഗിബ്സൺ/ ചിത്രം ട്വിറ്റർ

പ്രണയത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യും. അത് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് അമേരിക്കകാരനായ മോസസ് ​ഗിബ്സൺ എന്ന 41കാരൻ. പൊക്കമില്ലായ്‌മ കാരണം ഒരു പെണ്ണും പ്രണയിക്കാൻ തയ്യാറായില്ലെന്നായിരുന്നു മോസസിന്റെ പരാതി.

കൂട്ടുകാരുടെ പരഹാസവും കൂടി ആയപ്പോൾ ആത്മവിശ്വാസം മുഴുവൻ തകർന്നു. ഇതോടെയാണ് മോസസ് പൊക്കം കൂട്ടാനുള്ള മാർ​ഗങ്ങൾ ആലോചിച്ച് തുടങ്ങിയത്. അഞ്ചടി 5 ഇഞ്ചാണ് മോസസിന്റെ നീളം. പൊക്കം കൂടാൻ വേണ്ടി യോ​ഗയും ധ്യാനവും മരുന്നുമൊക്കെ ചെയ്‍തു നോക്കി. ഇതൊന്നും വിജയിക്കാതെ വന്നതോടെയാണ് മോസസ് ശസ്‍ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്.

മൂന്ന് ഘട്ടമായാണ് ശസ്‌ത്രക്രിയ നടത്തുന്നത്. 2016 ലായിരുന്നു ആദ്യ ശസ്‌ത്രക്രിയ. പ്രാരംഭ ഘട്ടത്തിൽ മൂന്ന് ഇഞ്ച് ഉയരം കൂടി. പിന്നീട് 2023ൽ വീണ്ടും ശസ്ത്രക്രിയ നടത്തി രണ്ട് ഇഞ്ച് കൂടി കൂട്ടി. ഇപ്പോൾ മോസസിന് അഞ്ചടി പത്ത് ഇഞ്ചാണ് ഉയരം. ഇനി അവസാനത്തെ ശസ്ത്രക്രിയ കൂടി നടത്താനുണ്ട്. അതിന്റെ ഒരുക്കത്തിലാണ് മോസസ്.

ശസ്ത്രക്രിയയ്‌ക്ക് ശേഷം വലിയ ആത്മവിശ്വാസം തോന്നുന്നുണ്ടെന്നും മോസസ് പറഞ്ഞു. എല്ലുകൾ പൊട്ടിച്ചാണ് ശസ്ത്രക്രിയ. ഇതിനായി 1.35 കോടി രൂപയാണ് മോസസ് ചെലവാക്കിയത്. യുഎസ്സിലെ ഒരു ടെക് കമ്പനിയിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് മോസസ് ഗിബ്സൺ. ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്താൻ രാത്രി ഊബർ ഡ്രൈവറായും മോസസ് ജോലിയെടുത്തു.

' വളരെ വേദനകളിലൂടെ കടന്നു പോയി. ശസ്ത്രക്രിയയ്‌ക്ക് പണം കണ്ടെത്താൻ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും ഊബര്‍ ഡ്രൈവറായുമെല്ലാം ജോലിയെടുത്തു. ഇതിനെല്ലാം ഫലമുണ്ടായി. ഇപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി. എല്ലാവരോടും തലയുയര്‍ത്തി തന്നെ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് ഒരു കാമുകിയുണ്ട്. എല്ലാ തരത്തിലും ഞാന്‍ ജീവിതത്തില്‍ സന്തോഷവാനാണ്', മോസസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com