'അ‍ഞ്ചിൽ പത്ത് സ്റ്റാർ', ഊബർ ഡ്രൈവറുടെ ഐഡിയയ്‌ക്ക് സോഷ്യൽമീഡിയയുടെ റേറ്റിങ്

യാത്രക്കാർക്ക് സമയം കളയാൻ കാറിനുള്ളിൽ വിഡിയോ ​ഗെയിം
വാലസ്, വിഡിയോ ​ഗെയിം/ വിഡിയോ സ്ക്രീൻഷോട്ട്
വാലസ്, വിഡിയോ ​ഗെയിം/ വിഡിയോ സ്ക്രീൻഷോട്ട്

തിടുക്കപ്പെട്ട് യാത്ര ചെയ്യുമ്പോൾ റോഡിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നത് യാത്രക്കാർക്ക് പലപ്പോഴും വിരസത തോന്നിപ്പിക്കാറുണ്ട്. അങ്ങനെ തന്റെ വാഹനത്തിൽ കയറി ആരും മുഷിയാതിരിക്കാൻ സ്വന്തമായി വിഡിയോ ​ഗെയിം തന്നെ ഉണ്ടാക്കി ഒരു ഊബർ ഡ്രൈവർ. വാലസ് എന്ന ഊബർ ഡ്രൈവറാണ് ഇത്തരമൊരു ആവിഷ്ക്കാരത്തിന് പിന്നിൽ. 

സീറ്റിന് പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ടച്ച് സ്ക്രീനിൽ ​ഗെയിം ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. പിന്നിലിരിക്കുന്നവർക്ക് സമയം നീങ്ങാൻ ഇത് വളരെ നല്ലതാണെന്നായിരുന്നു യാത്രക്കാരുടെ അഭിപ്രായം. വാലസിനെ ചുറ്റിപറ്റിയാണ് ​ഗെയിം. 'വാലസ് എത്ര ഡ്രൈവ് ചെയ്തു', 'വാലസിനെ വീട്ടിൽ എത്തിക്കുക' തുടങ്ങി നിരവധി ​വിഡിയോ ​ഗെയിമുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

'ഇങ്ങനൊരു ഊബർ കിട്ടിയാൽ കാറിന് പുറത്തിറങ്ങില്ലെന്ന' ക്യാപഷ്നോടെയാണ് വിഡിയോ എക്‌സ്‌ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ യാത്രക്കാരൻ ​ഗെയിം കളിക്കുന്നതും കാണാം. 'എനിക്ക് കാർ ഓടിക്കാൻ വളരെ ഇഷ്ടമാണ്' എന്ന് വാലസ് പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. നിരവധി പേരാണ് ഡ്രൈവറുടെ ഈ ആവിഷ്‌കാരത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. 'ഊബർ ഡ്രൈവറുടെ ഈ ഐഡിയയ്ക്ക് അ‍ഞ്ചിൽ പത്ത് സ്റ്റാർ നൽകുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. 'എവിടെയും പോകാനില്ലെങ്കിലും ഇദ്ദേഹത്തെ ഞാൻ എന്റെ ഡ്രൈവറായി നിയോ​ഗിക്കും'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ലക്ഷകണക്കിന് ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com