'ലോകമാർക്കറ്റ് ആണ് ലക്ഷ്യം'; ചെറുതല്ല ഈ കോഫി ഷോപ്പുകാരന്റെ സ്വപ്‌നം; കയ്യടിച്ച് സോഷ്യൽമീഡിയ

സ്വപ്‌നത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന യുവാവിനെ പ്രശംസിച്ച് സോഷ്യൽമീഡിയ
മായങ്ക് പാണ്ഡ്യയുടെ കോഫി സ്റ്റാൾ/ എക്‌സ്
മായങ്ക് പാണ്ഡ്യയുടെ കോഫി സ്റ്റാൾ/ എക്‌സ്

ലിപ്പച്ചെറുപ്പമില്ലാതെ സ്വപ്‌നങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ ചില സ്വപ്‌നങ്ങളുടെ വലിപ്പം കൂടുമ്പോള്‍ അതിനെ സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ വലിയ സ്വപ്‌നം കാണുകയും അത് ലോകത്തോട് വിളിച്ചു പറയുകയുമാണ് മുംബൈയിലെ  കാന്തിവാലിയിലെ താക്കൂര്‍ ഗ്രാമത്തില്‍ നിന്നുള്ള മായാങ്ക് പാണ്ഡ്യ. 

വൈകുന്നേര നടത്തത്തിനിടെ കണ്ട ഇദ്ദേഹത്തിന്റെ കടയുടെ മുന്നില്‍ തൂക്കിയ ബോര്‍ഡ് വളരെ കൗതുകമായി തോന്നിയതോടെയാണ് ചിത്രം പങ്കുവെക്കാന്‍ തീരുമാനിച്ചതെന്ന് എക്‌സിൽ ചിത്രം പങ്കവെച്ചുകൊണ്ട്  ഡി പ്രശാന്ത് നായര്‍ കുറിച്ചു. 

തന്റെ ''ദി കോഫി ബാർ' എന്ന ചെറിയ കടയെ ആ​ഗോള മാർക്കറ്റിൽ എത്തിക്കുകയാണ് സ്വപ്‌നം'- എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഒരു ചെറിയ സ്റ്റാൻഡ് വെച്ച് അതിൽ കോഫി ഉണ്ടാക്കാനുള്ള സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ഇരുന്നുകുടിക്കാനുള്ള സൗകര്യമില്ല. കാപ്പുച്ചിനോ, മോച്ച, ലാറ്റെ, ബ്ലാക്ക് കോഫി എന്നിവയാണ് കടയിലെ ഐറ്റംസ്. ഓഡർ ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ സാധനം കിട്ടും. തന്റെ സ്വപ്‌നത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായി രം​ഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com