'നദി അവളുടെ സ്വാഭാവിക വഴി വീണ്ടെടുത്തു'; യമുനയുടെ 'അന്നും-ഇന്നും', വൈറൽ ചിത്രങ്ങൾ

യമുന നദിയുടെ 'അന്നും ഇന്നും' ചിത്രങ്ങൾ വൈറലാകുന്നു
യമുന നദി 'അന്നും ഇന്നും' / ട്വിറ്റർ
യമുന നദി 'അന്നും ഇന്നും' / ട്വിറ്റർ

നത്ത മഴയിൽ കരകവിഞ്ഞൊഴുകിയ യമുന ഡൽഹിയിലെ താഴ്ന്ന പ്രദേശത്തെ വെള്ളിത്തിനടിയിലാക്കി. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. ഇതിനിടെ സോഷ്യൽമീഡിയയിൽ ഡൽഹിയിലെ ചെങ്കോട്ട മതിൽ തൊട്ട് ഒഴുകുന്ന യമുനയുടെ 'അന്നും-ഇന്നും' കാണിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു.

മുകൾ ഭരണകാലത്ത് വരച്ച ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ കരകവിഞ്ഞ് ചെങ്കോട്ട മതിൽ തൊട്ട് യമുന നദി ഒഴുകുന്ന ചിത്രവും. നൂറ്റാണ്ടുകൾക്ക് മുൻപ് യമുനയുടെ സ്വാഭവിക ഒഴുക്ക് ഇതുവഴിയായിരുന്നു എന്നാണ് ചിത്രത്തിൽ പറയുന്നത്. 

ഹർഷ് വാട്‌സ് എന്ന ട്വിറ്റർ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 
'പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ കഴിഞ്ഞാലും നദി അതിന്റെ അതിർത്തി ഒരിക്കലും മറക്കില്ല, ഇപ്പോൾ ആ പ്രദേശമൊക്കെ യമുന വീണ്ടെടുത്തു.' -എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ ഒരാളുടെ കമന്റ്. 'പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുക്കാൻ തിരിച്ചുവരും'- എന്നായിരുന്നു അടുത്തയാളുടെ കമന്റ്. യമുന കരകവിഞ്ഞ് ഒഴുകുന്ന പ്രദേശങ്ങൾ നൂറ്റുണ്ടാക്ക് മുൻപും വെള്ളപ്പൊക്ക മേഖലയായിരുന്നു. 45 വർഷങ്ങൾക്ക് ശേഷമാണ് യമുന വീണ്ടും കരകവിയുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി.

അതേസമയം യമുന നദിയിലെ ജലനിരപ്പ് താഴുന്നുണ്ടെങ്കിലും ഡൽഹിയിലെ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഇന്നലെ 208.02 മീറ്ററിന് താഴെയായിരുന്നു നദിയുടെ ജലനിരപ്പ്. ഇന്ന് വീണ്ടും താഴുമെന്നാണ് വിലയിരുത്തൽ. ഡൽഹിയിലെ താഴ്‌ന്ന പ്രദേശത്ത് നിന്നും ഇതുവരെ
16,564 ആളുകളെ മാറ്റി പാർപ്പിച്ചു. അടുത്ത് അഞ്ച് ദിവസത്തേക്ക് ഡൽഹിയിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com