'പുറത്ത് 50 രൂപ എയർപോർട്ടിൽ കയറിയപ്പോൾ 193 രൂപ!'; മാ​ഗി ന്യൂഡിൽസിന്റെ വില കേട്ട് ഞെട്ടി സോഷ്യൽമീഡിയ

ഭക്ഷണത്തിന്റെ ബില്ല് ട്വിറ്ററിൽ പങ്കുവെച്ച് യുവതി
മാഗി ന്യൂഡിൽസ്, യുവതി അടച്ച് ബില്ല്/ ട്വിറ്റർ
മാഗി ന്യൂഡിൽസ്, യുവതി അടച്ച് ബില്ല്/ ട്വിറ്റർ

പുറത്ത് 50 രൂപ വിലയുള്ള മാഗി ന്യൂഡിൽസ് എയര്‍പോര്‍ട്ടില്‍ കയറിയപ്പോള്‍ 193 രൂപയായി. യുവതി ട്വിറ്ററിൽ പങ്കുവെച്ച് ഭക്ഷണത്തിന്റെ ബില്ല് 
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ കിട്ടാവുന്ന ഏറ്റവും വില കുറഞ്ഞ ഭക്ഷണമാണ് ഇതെന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്. 

വിമാനത്താവളങ്ങളിൽ പൊതു ഭക്ഷണങ്ങൾക്ക് വലിയ വിലയാണ് ഇടാക്കുന്നത്. വിമാനത്താവളങ്ങളിലെ വിലക്കൂടുതൽ സോഷ്യൽമീഡിയയിൽ പലതവണ ചർച്ചയായിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. വിമാനത്തിന് ഒഴിക്കുന്ന ഇന്ധനം കൊണ്ടോ മാ​ഗി ന്യൂഡിൽസ് ഉണ്ടാക്കിയതെന്നായിരുന്നു ഒരാളുടെ സംശയം

ഇന്‍ഡിഗോ വിമാനത്തില്‍ മാഗി ന്യൂഡില്‍സിന് 250 രൂപയാണ് വിലയെന്നായിന്നു ഒരാളുടെ കമന്റ്. അതേസമയം വിമാനത്താവളത്തില്‍ ഇത്തരത്തിലൊരു കഫേ നടത്തണമെങ്കില്‍ വലിയൊകു തുക വാടകയിനത്തില്‍ കൊടുക്കണം. അതിനായി ഉടമകള്‍ക്ക് ഭക്ഷണത്തിന് വില കൂട്ടിയേ മതിയാകൂ. ഇത്രയും വില താങ്ങാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരണമെന്ന് ഒരാൾ കമന്റ് ചെയ്‌തു. വിലയില്‍ അധികൃതര്‍ ഇടപെടണമെന്നും യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന വിലയ്ക്ക് സാധനങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്‌നും ചിലര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com