സ്കൂൾ മുടക്കാതെ യാത്ര; 10 വയസിനുള്ളിൽ 50 രാജ്യങ്ങൾ കണ്ട് അദിതി 

നേപ്പാൾ, ഇന്ത്യ, തായ്‌ലൻഡ് എന്നിടങ്ങളാണ് ഏറെ ഇഷ്‍ടപ്പെട്ടത്
അദിതി ത്രിപാഠി കുടുംബത്തോടൊപ്പം/ ട്വിറ്റർ
അദിതി ത്രിപാഠി കുടുംബത്തോടൊപ്പം/ ട്വിറ്റർ

ത്ത് വയസിനുള്ളിൽ അദിതി ത്രിപാഠി സന്ദർശിച്ചത് 50 ഓളം രാജ്യങ്ങളാണ്. അതും ഒരു ദിവസം പോലും സ്‌കൂൾ മുടക്കാതെ. മകൾ ജനച്ചപ്പോൾ മുതൽ അവളുമായി യാത്രങ്ങൾ ചെയ്യണമെന്ന് മാതാപിതാക്കളായ ദീപയും അവിലാഷും തീരുമാനിച്ചിരുന്നു. ലണ്ടനിലെ ​ഗ്രീൻവിച്ചിലാണ് ഈ ഇന്ത്യൻ കുടുംബം താമസിക്കുന്നത്.

എന്നാൽ യാത്രകൾ കാരണം ഒരിക്കലും മകളുടെ ക്ലാസുകൾ മുടങ്ങരുതെന്ന നിർബന്ധവും ഇരുവർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് അവധിദിവസം നോക്കിയാണ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്. നിരന്തര യാത്രകൾ കാരണം ഒരു ദിവസം പോലും അദിതിയുടെ ക്ലാസ് നഷ്ടപ്പെട്ടില്ലെന്ന് ദീപയും അവിലാഷും പറയുന്നു.

ഓരോ വർഷവും ഏതാണ്ട് 21 ലക്ഷം രൂപയാണ് യാത്രകൾക്ക് മാത്രം തന്നെ ചിലവ്. ഇതിനായി മറ്റ് ചിലവുകൾ വെട്ടിച്ചുരുക്കുകയാണ് ചെയ്യാറ്. പുറത്തു പോകുമ്പോൾ ടാക്‌സി ഒഴിവാക്കി പൊതു​ഗതാ​ഗതം തെരഞ്ഞെടുക്കും. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കിയും വീട്ടിലിരുന്ന് ജോലി ചെയ്തുമൊക്കയാണ് ഇവർ ചെലവുകൾ ചുരുക്കുന്നത്. 

നേപ്പാൾ, ഇന്ത്യ, തായ്‌ലൻഡ് എന്നിടങ്ങളാണ് മകൾ ഏറെ ഇഷ്‍ടപ്പെട്ടത്. അവിടുത്തെ സംസ്‌കാരം അവളെ ഏറെ ആകർഷിച്ചുവെന്നും ദീപക് പറഞ്ഞു. അദിതിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അദിതിയുമായി യാത്ര തുടങ്ങിയത്. വെള്ളിയാഴ്‌ചകളിൽ സ്കൂൾ കഴിഞ്ഞ ഞങ്ങൾ യാത്ര തിരിക്കും ഞായറാഴ്‌ച രാത്രി ഏറെ വൈകി വീട്ടിലെത്തും. ചിലപ്പോൾ എയർപോർട്ടിൽ നിന്നും നേരിട്ട് അദിതി സ്കൂളിൽ പോയിട്ടുണ്ട്. സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം ഏതാണ്ട് മുഴുവൻ യൂറോപ്പിലും അദിതി യാത്ര ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com