പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏപ്പോഴും ദേഷ്യവും പിണക്കവും മാത്രം; പങ്കാളിയുമായി വഴക്കിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അമിതമായ ദേഷ്യപ്രകടനങ്ങളില്ലാതെ എന്നാൽ മനസ്സിലുള്ള കാര്യങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം

ന്നിച്ചൊരു ജീവിതമാകുമ്പോൾ ഇണക്കവും പിണക്കവുമൊക്കെ ഉണ്ടാകും. പക്ഷെ, എപ്പോഴും പിണക്കം മാത്രമാണെങ്കിൽ എന്തോ തകരാറുണ്ടെന്ന് തിരിച്ചറിയണം. തൊട്ടതിനും പിടിച്ചതിനും വഴക്ക് കൂടുന്നത് പങ്കാളിയുമൊത്തുള്ള ബന്ധത്തിൽ അത്ര നല്ലതല്ല. ഇത് തമ്മിലുള്ള സ്നേഹം കുറയാനും അകൽച്ച കൂടാനും കാരണമാകും. അതുകൊണ്ട് അമിതമായ ദേഷ്യപ്രകടനങ്ങളില്ലാതെ എന്നാൽ മനസ്സിലുള്ള കാര്യങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം...

ദേഷ്യം ഏറ്റവും പാരമ്യത്തിലെത്തിയിരിക്കുന്ന സമയം വഴക്കിടാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഈ മാസികാവസ്ഥയിൽ എന്തൊക്കെയാണ് പറയുന്നത് എന്ന കാര്യത്തിൽ പ്രത്യേകിച്ച് ശ്രദ്ധയൊന്നും ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ മൂർച്ചയേറിയ വാക്കുകളും കടന്നുകേറിയുള്ള ചിന്തകളുമൊക്കെ പുറത്തേക്കുവരും. ഇത് പിന്നീട് ബന്ധത്തിൽ കൂടുതൽ ഉലച്ചിലുണ്ടാക്കിയേക്കാം. അതുകൊണ്ട് ദേഷ്യത്തിലാണെങ്കിൽ സംസാരിക്കാതെ സ്വയം ചിന്തിക്കാൻ കുറച്ച് സമയമെടുക്കുന്നതാണ് നല്ലത്. 

മനസ്സിലുള്ള കാര്യങ്ങൾ പങ്കാളിയെ അറിയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദേഷ്യം മനസ്സിൽ കെട്ടിനിർത്താതെ അത് പരസ്പരം സംസാരിച്ച് തീർക്കാം, ഇതിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുകയും വേണം. 

പങ്കാളിയുമായുള്ള പ്രശ്നത്തിൽ മൂന്നാമതൊരാളെ കൊണ്ടുവരാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. വിഷമവും ടെൻഷനുമൊക്കെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ പങ്കുവയ്ക്കുന്നത് സ്വാഭാവികമാണ്. പക്ഷെ പങ്കാളിയെക്കുറിച്ചുള്ള കുറ്റങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിരത്തുന്നതും പങ്കാളിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും മോശം കാര്യമാണ്. 

‌യുക്തിപരമായി ചിന്തുക്കുന്നത് ഏതൊരു തർക്കത്തെയും എളുപ്പം പരിഹരിക്കാൻ സഹായിക്കും. ദേഷ്യവും നെ​ഗറ്റീവ് ചിന്തകളുമൊക്കെ വരുമ്പോൾ ഇഷ്ടമുള്ള മറ്റ് കാര്യഹ്ങൾ ചെയ്ത് അതിനെ അതിജീവിക്കാൻ ശ്രമിക്കണം. സ്വന്തം മാനസികാവസ്ഥ തിരിച്ചുകിട്ടിയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം പങ്കാളിയുമായി സംസാരിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com