സ്കൂട്ടറിനുള്ളിൽ ചുരുണ്ടു മൂർഖൻ പാമ്പ്, ബോക്‌സ് തുറന്നു പുറത്തെടുത്തു; വിഡിയോ

സ്കൂട്ടറിന്റെ എഞ്ചിനിൽ കയറിക്കൂടിയ പാമ്പിനെ പുറത്തെടുത്തു
സ്‌കൂട്ടറിന്റെ ഉള്ളിൽ മൂർഖൻ പാമ്പ്/ ഇൻസ്റ്റ​ഗ്രാം സ്ക്രീൻഷോട്ട്
സ്‌കൂട്ടറിന്റെ ഉള്ളിൽ മൂർഖൻ പാമ്പ്/ ഇൻസ്റ്റ​ഗ്രാം സ്ക്രീൻഷോട്ട്

ഴക്കാലമായാല്‍ ചൂടുതേടി വീടുകളില്‍ പലമൂലയിലും പാമ്പുകള്‍ ചുരുണ്ടു കൂടാറുണ്ട്. എന്നാല്‍ ചൂടുതേടി സ്കൂട്ടറിനുള്ളിൽ ചുരുണ്ടുകൂടിയ ഒരു പാമ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പുറത്തേക്ക് പോകാന്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുത്തപ്പോഴാണ് ഒളിച്ചുകയറിക്കൂടിയ യാത്രക്കാരന്റെ വാല്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് പുറത്തേക്ക് നീണ്ടുകിടക്കുന്ന ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പാമ്പുപിടിത്തക്കാരനെ വിളിച്ചു. സ്‌കൂട്ടറിന്റെ മുന്‍ഭാഗം തുറന്നു നോക്കിയപ്പോള്‍ 'പെരുമഴയല്ലേ, പുറത്തു നല്ല തണുപ്പായതുകൊണ്ട് കുറച്ചു ചൂടുകിട്ടാന്‍ കയറിയിരുന്നതാ' എന്ന മട്ടില്‍ ഉള്ളിൽ സുഖമായി ചൂടുപറ്റി ചുരുണ്ടു ഇരിക്കുകയാണ് മൂർഖൻ.  

ജോബിന്‍ കെ മാണി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. 'കള്ളൻ പൈസ ചിലവ് ഇല്ലാതെ ഉലകം ചുറ്റിക്കാണാൻ ഇറങ്ങിയിരിക്കുവാ'-എന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തത്. സ്‌കൂട്ടറിന്റെ മുന്‍ഫെയറിങ്ങിന്റെ അടിയിലൂടെയാകാം പാമ്പ് ഉള്ളില്‍ കയറിയതെന്നാണ് കരുതുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com