ട്രെയിനില്‍ പരിസരം മറന്ന് ഉറക്കം; ദേഹത്ത് കയറി എലിയുടെ 'സഞ്ചാരം'; ഞെട്ടി ഉണര്‍ന്നപ്പോള്‍ സംഭവിച്ചത് ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 12:53 PM  |  

Last Updated: 06th February 2023 12:53 PM  |   A+A-   |  

passenger_rat

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

യാത്രയില്‍ ചിലര്‍ പരിസരം പോലും മറന്ന് ഉറങ്ങുന്നത് നാം പലപ്പോഴും കാണാറുണ്ട്. ട്രെയിനിലോ, ബസിലോ എന്തിലുമാകട്ടെ, തൊട്ടടുത്ത സീറ്റിലെ കാര്യം പോലും അറിയാത്തത്ര ഗാഢനിദ്രയില്‍ ലയിച്ച് യാത്രാ ചെയ്യുന്നവര്‍ നിരവധിയുണ്ട്. 

ന്യൂയോര്‍ക്ക് സബ്‌വേയിലെ ഒരു യാത്രക്കാരന്റെ ഉറക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഉറക്കത്തിനിടെ ഇയാളുടെ കാലിലൂടെ ഒരു എലി ദേഹത്തേക്ക് കയറുന്നു. തുടര്‍ന്ന് തോളിലും കഴുത്തിലുമെല്ലാം ഇരിക്കുന്നു. 

എന്നാല്‍ യാത്രക്കാരന്‍ ഇതൊന്നുമറിയാതെ ഉറക്കത്തിലും. കഴുത്തിലൂടെ എലി സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്. കഴുത്തില്‍ കൈ കൊണ്ടു തടവുമ്പോള്‍ എലി താഴേക്ക് ഇറങ്ങി വരുന്നു. പെട്ടെന്ന് ഞെട്ടിയെങ്കിലും പിന്നീട് അയാള്‍ സമചിത്തതയോടെ നില്‍ക്കുന്നു. അതിനിടെ എലി താഴേക്ക് ചാടി അപ്രത്യക്ഷമാകുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

'മരിച്ചാലും ആറടി മണ്ണ് ലഭിക്കണമെന്നില്ല..., ഒരു മനുഷ്യ സ്‌നേഹിയുടെ കനിവ്.'; നന്മയുടെ കുറിപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ