വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

വിവാഹ മോചിതയായി മകളുടെ വരവ് ആഘോഷമാക്കി പിതാവ്
വിവാഹ മോചിതയായി മകളുടെ വരവ് ആഘോഷമാക്കി പിതാവ്വിഡിയോ ദൃശ്യം

കാണ്‍പുര്‍: വിവാഹ മോചനത്തെ വിലക്കപ്പെട്ട എന്തോ ഒന്നായി കാണുന്ന നാട്ടില്‍, മകളുടെ വിവാഹ മോചനം ആഘോഷമാക്കി പിതാവ്. കാണ്‍പുരിലെ റിട്ട. ഗവ. ഉദ്യോഗസ്ഥനാണ്, വിവാഹമോചനം നേടി മകള്‍ വീട്ടിലേക്കു മടങ്ങിയെത്തിയത് കൊട്ടും കുരവയുമൊക്കെയായി 'സംഭവ'മാക്കി മാറ്റിയത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

ഏതാനും വര്‍ഷം മുമ്പ് ഇങ്ങനെ തന്നെയാണ്, വിവാഹിതയായി ഭര്‍തൃവീട്ടിലേക്കു പോയ മകളെ യാത്രയാക്കിയതെന്ന് ബിഎസ്എന്‍എല്ലില്‍ ഉദ്യോഗസ്ഥനായിരുന്ന അനില്‍ കുമാര്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ പുതിയൊരു തുടക്കത്തിനായി തിരികെ വന്നിരിക്കുകയാണ്. അവളെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണ്- അനില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ എന്‍ജിനിയറാണ് അനിലിന്റെ മകള്‍ ഉര്‍വി. 2016ല്‍ കംപ്യൂട്ടര്‍ എന്‍ജിനിയറെയാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു മകളുണ്ട്. സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു, 36കാരിയായ ഉര്‍വി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് കോടതി അനുകൂല വിധി പറഞ്ഞു.

പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചെന്നും പറ്റാതായതോടെയാണ് നിയമ വഴി തേടിയതെന്നും ഉര്‍വി പറയുന്നു. മകളുടെ വീട്ടിലേക്കുള്ള വരവ് ആഘോഷമാക്കാന്‍ വാദ്യമേളക്കാരെയെല്ലാം പിതാവ് ഏര്‍പ്പാടാക്കിയിരുന്നു. വിവാഹത്തിനു ശേഷം മക്കള്‍ ഏതവസ്ഥയില്‍ ആയാലും കണ്ടില്ലെന്നു നടിക്കുന്ന മാതാപിതാക്കള്‍ക്കുള്ള സന്ദേശം കൂടിയാണ് തന്റെ പ്രവൃത്തിയെന്ന് അനില്‍ പറഞ്ഞു.

വിവാഹ മോചിതയായി മകളുടെ വരവ് ആഘോഷമാക്കി പിതാവ്
'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com