'ക്യാൻ യൂ ഫിനിഷ് ദിസ്'; ഭക്ഷണ പ്രേമികളുടെ പോലും കണ്ണു തള്ളിച്ച ബ്രെഡ് ഓംലേറ്റ്, വൈറൽ വിഡിയോ

ഗുരു​ഗ്രാമിലെ 22 സെക്ടർ ആണ് ഈ ഒന്നൊന്നര ബ്രെഡ് ഓംലേറ്റിന്റെ ലൊക്കേഷൻ കൊടുത്തിരിക്കുന്നത്
ബ്രെഡ് ഓംലേറ്റ്
ബ്രെഡ് ഓംലേറ്റ് ഇന്‍സ്റ്റഗ്രാം

കുറഞ്ഞ വിലയിൽ വിശപ്പടക്കാമെന്നതിനാൽ ബ്രെഡ് ഓംലേറ്റിന് ആരാധകർ ഏറെയാണ്. സ്ട്രീറ്റ് ഫൂഡ് പട്ടികയിൽ പ്രധാനിയായ ബ്രെഡ് ഓംലേറ്റ് ഉണ്ടാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പല ചേരുവകൾ മാറ്റിയും തിരിച്ചുമൊക്കെ നമ്മൾ ഓംലേറ്റ് പരീക്ഷിക്കാറുണ്ട്. എന്നാൽ ഇത് ഒരു ഒന്നൊന്നര ബ്രെഡ് ഓംലേറ്റ് ആയിപ്പോയെന്ന് ഭക്ഷണ പ്രേമികൾ പോലും സമ്മതിച്ചുവെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.

ബട്ടറിൽ തുടങ്ങി കയ്യിൽ കിട്ടിയതെല്ലാം വാരിവിതറിയാണ് ഈ ഒന്നൊന്നര ബ്രെഡ് ഓംലേറ്റ് വ്യാപാരി ഉണ്ടാക്കുന്നത്. ഡ്രൈ ഫ്രൂട്സും ബീറ്റ്‌റൂട്ടും കൊണ്ട് അലങ്കരിച്ച് പ്ലേറ്റിൽ പിസ രൂപത്തിലാണ് ബ്രെഡ് ഓംലേറ്റ് വിഡിയോയുടെ അവസാനം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറാലായി. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

ബ്രെഡ് ഓംലേറ്റ്
വാച്ച് ഇപ്പോഴും കയ്യിലാണോ കെട്ടുന്നത്? എന്നാൽ മാറാൻ സമയമായി; ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡ്

'ആശുപത്രി ചിലവും മരുന്നും എല്ലാം കൂടി ഒരു ലക്ഷം രൂപ' എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. 'ബ്രെഡ് ഓംലേറ്റിൽ ഒരു ​ഗോപുരം തന്നെ ഉണ്ടാക്കിയെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ​ഗുരു​ഗ്രാമിലെ 22 സെക്ടർ ആണ് ഈ ഒന്നൊന്നര ബ്രെഡ് ഓംലേറ്റിന്റെ ലൊക്കേഷൻ കൊടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com