സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി; വധുവിനെയും കൊണ്ട് സ്കൂട്ടറിൽ ഒളിച്ചോടി വരൻ, കയ്യടിച്ച് സോഷ്യൽമീഡിയ

വിവാഹ വേഷത്തില്‍ തന്നെയാണ് വരനും വധുവും ഒളിച്ചോടിയത്
വരനും വധുവും
വരനും വധുവും ഇന്‍സ്റ്റഗ്രാം

സ്ത്രീധനം ഇന്ത്യയിൽ നിരോധിക്കപ്പെതാണെങ്കിലും രാജ്യത്തിന്റെ പലഭാ​ഗങ്ങളിൽ ഇപ്പോഴും സ്ത്രീധനം കണക്കു പറഞ്ഞു ചോദിക്കുന്നവരുടെയും കൊടുക്കുന്നവരുടെയും എണ്ണം കുറവല്ല. സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന, ജീവൻ നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാൽ അതിനിടയിൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ ബനാറസിൽ നിന്നും പുറത്തുവരുന്നത്.

രാത്രി സ്കൂട്ടറിൽ വിവാഹ വേഷത്തിൽ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഡിയോയിൽ കാണുന്നത് വരനും വധുവുമാണ്. സ്ത്രീധനത്തിന്റെ പേരിൽ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോൾ വിവാഹ വേഷത്തിൽ തന്നെ വധുവിനെയും കൊണ്ട് വരൻ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിഡിയോ വൈറലായതോടെ യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്.

വരനും വധുവും
'ക്യാൻ യൂ ഫിനിഷ് ദിസ്'; ഭക്ഷണ പ്രേമികളുടെ പോലും കണ്ണു തള്ളിച്ച ബ്രെഡ് ഓംലേറ്റ്, വൈറൽ വിഡിയോ

ഇന്ന് പല യുവാക്കളും വീട്ടുകാരുടെ വാക്കു കേട്ട് സ്ത്രീധനത്തിന്റെ പേരിൽ സ്നേഹിക്കുന്ന പെൺകുട്ടിയെ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഈ യുവാവ് വ്യത്യസ്തനാണെന്നായിരുന്നു ഒരാള്‍ വിഡിയോയിൽ കമന്റു ചെയ്തത്. ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് പൂർണമായ സ്ഥിരീകരണമില്ലെങ്കിലും സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ച സോഷ്യൽമീഡിയയിൽ ചൂടുപിടിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com