ചൂടാക്കുന്നതിന് മുന്‍പ് വെള്ളത്തില്‍ കഴുകി; തലേന്നത്തെ നാന്‍ സോഫ്റ്റ് ആയി ഇരിക്കാന്‍ പൊടിക്കൈ, വൈറല്‍

വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചൂടാക്കിയാല്‍ ഇവ കുറച്ചുകൂടി സോഫ്റ്റ് ആകും
നാന്‍ കഴുകി ചൂടാക്കുന്നു
നാന്‍ കഴുകി ചൂടാക്കുന്നുഇന്‍സ്റ്റഗ്രാം വിഡിയോ

ലേന്ന് ബാക്കിയായ ചപ്പാത്തിയും റൊട്ടിയുമൊക്കെ അടുത്ത ദിവസം നല്ല ഫ്രഷ് ആയി തന്നെ കഴിക്കാം. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ പൊടിക്കൈ സോഷ്യല്‍മീഡിയ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്.

തലേന്ന് ബാക്കിവന്ന ചപ്പാത്തിയും റോട്ടിയുമൊക്കെ നേരെ പാനിലേക്കിട്ട് ഒന്ന് ചൂടാക്കി കഴിക്കുകയാണ് നമ്മളുടെ പതിവ്. എന്നാല്‍ ഇതല്‍പ്പം വെറൈറ്റിയാണ്. ചൂടാക്കുന്നതിന് മുന്‍പ് നാന്‍ പൈപ്പ് വെള്ളത്തില്‍ കഴുകിയ ശേഷം പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കിയെടുക്കുന്നതാണ് വിഡിയോ.

നാന്‍ കഴുകി ചൂടാക്കുന്നു
രോ​ഗിയായ മുത്തച്ഛനെ ബൈക്കിലിരുത്തി ആശുപത്രിയിലേക്ക് ഇരച്ചു കയറി യുവാവ്; 'ത്രി ഇഡിയറ്റ്' രം​ഗം പോലെയെന്ന് സോഷ്യൽമീഡിയ

തലേന്നത്തെ റൊട്ടിയും ചപ്പാത്തിയും നാനുമൊക്കെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചൂടാക്കിയാല്‍ ഇവ കുറച്ചുകൂടി സോഫ്റ്റ് ആകുമെന്നാണ് പോസ്റ്റില്‍ പറയുന്നുത്. ചപ്പാത്തി കഴുകുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം ടാപ് വെള്ളത്തിലല്ല, നല്ല വെള്ളത്തില്‍ തന്നെ കഴുകണനെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്. ജര്‍മനിയിലും ആളുകള്‍ ബ്രഡ് ചൂടാക്കുന്നതിന് മുന്‍പ് ഇത്തരത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കാറുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു. എന്നാല്‍ പൈപ്പ് വെള്ളത്തില്‍ കഴുകുന്നത് ആരോഗ്യത്തിന് മോശമല്ലെയെന്നും ചിലര്‍ ചൂണ്ടികാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com