മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും; കണ്ടെത്തലുമായി ഐഐടി പാലക്കാട്

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്.
കണ്ടെത്തലിന് പിന്നിലെ ഐഐടി പാലക്കാട് ഗവേഷക സംഘം
കണ്ടെത്തലിന് പിന്നിലെ ഐഐടി പാലക്കാട് ഗവേഷക സംഘം ഫെയ്‌സ്ബുക്ക്

പാലക്കാട്: മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി ഐഐടി പാലക്കാട്. ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തില്‍ വി.സംഗീത, ഡോ.പി.എം.ശ്രീജിത്ത്, റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്.

ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലീറ്റര്‍ മൂത്രത്തില്‍ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7 മുതല്‍ 12 വോള്‍ട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉത്പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍. കണ്ടെത്തലുകള്‍ 'സയന്‍സ് ഡയറക്ട്' എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം.

കണ്ടെത്തലിന് പിന്നിലെ ഐഐടി പാലക്കാട് ഗവേഷക സംഘം
ചൂടാക്കുന്നതിന് മുന്‍പ് വെള്ളത്തില്‍ കഴുകി; തലേന്നത്തെ നാന്‍ സോഫ്റ്റ് ആയി ഇരിക്കാന്‍ പൊടിക്കൈ, വൈറല്‍

ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ക്കും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കല്‍ പ്രതിപ്രവര്‍ത്തനവും ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയും നൈട്രജന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ പോഷക ഘടകങ്ങളാല്‍ ജൈവവളം ഉല്‍പാദിപ്പിക്കുകയും ചെയ്തു.

ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് വിഭാഗം പദ്ധതിക്കു വേണ്ട സഹായധനം നല്‍കും. നിലവില്‍ ടെക്‌നോളജി റെഡിനെസ് ലെവല്‍ 4ല്‍ (ടിആര്‍എല്‍) നില്‍ക്കുന്ന ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാവുന്ന മികച്ച ടെക്‌നോളജിയായും പരിഗണിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com