'കരടിയെ കോലുമിഠായി കൊടുത്ത് വശത്താക്കി!'; അമ്പരന്ന് സോഷ്യൽമീഡിയ, വൈറൽ വിഡിയോ

സാധാരണയില്‍ നിന്നും നാലിരട്ടി വലിപ്പമുള്ള കോലുമിഠായിയുമായാണ് ആന്റണ്‍ കരടിയുടെ അടുത്തേക്ക് വരുന്നത്
കരടിക്ക് കോലുമിഠായി കൊടുത്ത് യുവാവ്
കരടിക്ക് കോലുമിഠായി കൊടുത്ത് യുവാവ് ഇന്‍സ്റ്റഗ്രാം

സ്‌ക്രീനിലും കോമിക്‌സിലും കണ്ട ശീലത്തില്‍ ഒരു കരടിക്ക് മുന്നില്‍പെട്ടാല്‍, ജീവന്‍ തിരിച്ചു കിട്ടുക എന്നത് വെറും സ്വപ്‌നം മാത്രമായിരിക്കും. സാധാരണ മനുഷ്യരുമായി കരടി അത്ര ഇണങ്ങാറില്ല. എന്നാല്‍ കരടിക്ക് കോലുമിഠായി കൊടുത്ത് മയക്കി വരുതിക്കു കൊണ്ടു വരുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയെ അമ്പരപ്പിക്കുന്നത്.

ആന്റണ്‍ ഖാര്‍സെങ്കോ എന്ന റഷ്യക്കാരനാണ് വിഡിയോ തന്റെ ഇന്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. സാധാരണയില്‍ നിന്നും നാലിരട്ടി വലിപ്പമുള്ള കോലുമിഠായിയുമായാണ് ആന്റണ്‍ കരടിയുടെ അടുത്തേക്ക് വരുന്നത്. കവര്‍പൊട്ടിച്ചു മിഠായി കിട്ടുന്നതുവരെ അക്ഷമനായി കരടി മിഠായിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നീട് കരടി അത് ആസ്വദിച്ച് കഴിക്കുന്നതും വിഡിയോയിലുണ്ട്.

ഇത് ഇയാളുടെ വളര്‍ത്തുകരടിയാണെന്നാണ് മറ്റ് വിഡിയോകളില്‍ നിന്നും മനസിലാകുന്നത്. കരടിക്കൊപ്പമുള്ള നിരവധി വിഡിയോകൾ ആൻൺ മുൻപും പങ്കുവെച്ചിട്ടുണ്ട്. കരടിയെ വളർത്തുന്നതിലുള്ള ആശങ്കയും അമ്പപ്പും പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 'റഷ്യക്കാര്‍ എന്തിനെയും വളര്‍ത്തുമൃഗ'മാക്കുമെന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരടിക്ക് കോലുമിഠായി കൊടുത്ത് യുവാവ്
കാട്ടില്‍ നിന്ന് യുവാവ് വീഡിയോ പകര്‍ത്തുന്നതിനിടെ തൊട്ടുമുന്‍പില്‍ സിംഹം- വീഡിയോ

'മനുഷ്യനെക്കാള്‍ രുചി കോലിമിഠായിക്കാണെന്ന് കരടി മനസിലാക്കി'യെന്നായിരുന്നു മറ്റൊരാൾ രസകരമായി കമന്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് എട്ട് ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com