കാട്ടില്‍ നിന്ന് യുവാവ് വീഡിയോ പകര്‍ത്തുന്നതിനിടെ തൊട്ടുമുന്‍പില്‍ സിംഹം- വീഡിയോ

നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച സീറ്റില്‍ ഇരുന്ന് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് സഞ്ചാരി
സഞ്ചാരിക്ക് മുന്നിൽ എത്തിയ സിംഹത്തിന്റെ ദൃശ്യം
സഞ്ചാരിക്ക് മുന്നിൽ എത്തിയ സിംഹത്തിന്റെ ദൃശ്യം

കാട്ടിലെ രാജാവ് ആരാണ് എന്ന് ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ പോലും പറയുക, സിംഹമാണെന്നാണ്. സിംഹത്തെ വീഡിയോയില്‍ കാണുമ്പോള്‍ തന്നെ ഒരു നെടുവീര്‍പ്പ് തോന്നാത്തവര്‍ കുറവായിരിക്കും. നേരിട്ട് കണ്ടാലുള്ള കാര്യം പറയുകയും വേണ്ട!. ഇപ്പോള്‍ സഫാരിക്കിടെ വിനോദസഞ്ചാരിക്ക് മുന്നിലെത്തിയ സിംഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഫാരി ജീപ്പിലാണ് സഞ്ചാരി. നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച സീറ്റില്‍ ഇരുന്ന് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് സഞ്ചാരി. അതിനിടെയാണ് ജീപ്പിന് മുന്നിലേക്ക് സിംഹം എത്തിയത്. സീറ്റില്‍ ഇരിക്കുന്നയാളെ നോക്കിക്കൊണ്ട് സിംഹം നടന്നുവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തുടക്കത്തില്‍ സിംഹം തൊട്ടടുത്ത് നില്‍ക്കുന്നത് സഞ്ചാരിയുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. തുടര്‍ന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് സഞ്ചാരി സിംഹത്തെ കാണുന്നത്. തുടര്‍ന്ന് എന്താണ് സംഭവിക്കുന്നത് എന്ന് വീഡിയോയില്‍ ഇല്ല. സിംഹത്തെ കണ്ട് സഞ്ചാരി പരിഭ്രമം കാണിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സഞ്ചാരിക്ക് മുന്നിൽ എത്തിയ സിംഹത്തിന്റെ ദൃശ്യം
വീട്ടുമുറ്റത്ത് നാലു പുലികളുടെ സ്വൈര്യവിഹാരം, പരിഭ്രാന്തി- വൈറല്‍ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com